കാനഡയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം സൂപ്പര്‍ ഹിറ്റ്; ലോകത്തിലെ ഏറ്റവും മികച്ച ഹൈടെക്ക് ടാലന്റുകളെ രാജ്യത്തേക്ക് ഞൊടിയിടെ എത്തിക്കാന്‍ ദി ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി; 80 ശതമാനം അപേക്ഷകളുും ഫാസ്റ്റ് ട്രാക്ക്ഡ്

കാനഡയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം സൂപ്പര്‍ ഹിറ്റ്; ലോകത്തിലെ ഏറ്റവും മികച്ച  ഹൈടെക്ക്  ടാലന്റുകളെ രാജ്യത്തേക്ക് ഞൊടിയിടെ എത്തിക്കാന്‍ ദി ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി; 80 ശതമാനം അപേക്ഷകളുും ഫാസ്റ്റ് ട്രാക്ക്ഡ്

പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമിലൂടെ കാനഡയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഹൈടെക്ക് ടാലന്റുകളെ ലഭിക്കാനിടയാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഹൈടെക്ക് വര്‍ക്കര്‍മാരെ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ കാനഡയിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നതാണ്. കാനഡയിലെ ബിസിനസുകള്‍ക്ക് ആവശ്യമായ വിദേശടാലന്റുകളെ വിവിധ രാജ്യങ്ങളില്‍ നിന്നും ഞൊടിയിടെ എത്തിക്കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള ഈ പ്രൊജക്ട് ഈ ജൂണിലായിരുന്നു ആരംഭിച്ചത്.


പൈലറ്റ് പദ്ധതിയായ ദി ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇതിന് മുമ്പ് അത്യാവശ്യമായ ടാലന്റുകളെ പോലും എത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുത്തിരുന്നതിന് പകരം പുതിയ പ്രോഗ്രാം നിലവില്‍ വന്നതോടെ വെറും രണ്ടാഴ്ച മതിയെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിന് പുറമെ കാനഡയിലേക്ക് വന്നവരുടെ കുടുംബക്കാര്‍ക്ക് വിദേശത്ത് നിന്നും ഇവിടേക്ക് വരുന്നത് വേഗത്തിലാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നുണ്ട്.

ഈ പ്രോഗ്രാമിനോട് പ്രൈവറ്റ് സെക്ടറില്‍ നിന്നുമുള്ള പ്രതികരണം വളരെ പോസിറ്റീവാണെന്നാണ് മിനിസ്റ്റര്‍ ഓഫ് ഇന്നൊവേഷന്‍, സയന്‍സ്, ആന്‍ഡ് എക്കണോമിക് ഡെവലപ്‌മെന്റ് ആയ നവ് ദീപ് ബെയിന്‍സ് പറയുന്നത്. ഇതിനായി 2000ത്തില്‍ അധികം പേര്‍ അപേക്ഷിച്ചുവെന്നും ഈ പ്രോഗ്രാമിനുള്ള 80 ശതമാനം അപേക്ഷകളുും ഫാസ്റ്റ് ട്രാക്ക്ഡ് ആണെന്നും വെളിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ ടെക് സെക്ടര്‍ ഇമിഗ്രേഷനില്‍ മൊത്തത്തില്‍ വളര്‍ച്ചയുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ പ്രവണത തുടരുകയുമാണ്.

Other News in this category4malayalees Recommends