പെന്റഗണ്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്ന് യുഎസ് ലോ മേയ്ക്കര്‍മാര്‍; തീവ്രവാദികളെ ഇനിയും പിന്തുണയ്ക്കുന്ന രാജ്യമായി തുടര്‍ന്നാല്‍ പാക്കിസ്ഥാന് കഷ്ടകാലമെന്നും യുഎസ് കോണ്‍ഗ്രഷണല്‍ നേതാക്കന്‍മാര്‍

പെന്റഗണ്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്ന് യുഎസ് ലോ മേയ്ക്കര്‍മാര്‍; തീവ്രവാദികളെ ഇനിയും പിന്തുണയ്ക്കുന്ന രാജ്യമായി തുടര്‍ന്നാല്‍ പാക്കിസ്ഥാന് കഷ്ടകാലമെന്നും യുഎസ് കോണ്‍ഗ്രഷണല്‍ നേതാക്കന്‍മാര്‍
തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പെന്റഗണ്‍ പാക്കിസ്ഥാന് കാണിച്ച് കൊടുക്കണമെന്ന ശക്തമായ ആവശ്യവുമായി യുഎസ് കോണ്‍ഗ്രഷണല്‍ നേതാക്കന്‍മാര്‍ രംഗത്തെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗത്ത് ഏഷ്യന്‍ നയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെ ഓഗസ്റ്റില്‍ സൗത്ത് ഏഷ്യക്കും അഫ്ഗാനിസ്ഥാനും വേണ്ടി പ്രഖ്യാപിച്ച അമേരിക്കയുടെ പുതിയ നയത്തില്‍ ട്രംപ് രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചിരുന്നത്.

യുഎസ് പാക്കിസ്ഥാന് നല്‍കുന്ന സുരക്ഷാ സഹായത്തെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആ രാജ്യം തീവ്രവാദികള്‍ക്ക് പിന്തുണയേകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോണ്‍ഗ്രഷണല്‍ നേതാക്കന്‍മാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. സെനറ്റിന്റെയും ഹൗസ് ആംഡ് സര്‍വീസസിന്റെയും കമ്മിറ്റികളുടെ സംയുക്ത റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടയിലാണ് ലോ മേയ്ക്കര്‍മാര്‍ പെന്റഗണിനോട് സുപ്രധാനമായ ഈ നീക്കം ആവശ്യപ്പെട്ടിരിക്കുന്നത്.

ലെഷ്‌കര്‍ ഇ തോയിബ പോലുള്ള ഭ ീകരസംഘടനകള്‍ക്ക് നേരെ പാക്ക് ഗവണ്‍മെന്റ് നല്‍കുന്ന സഹായയം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്‍ഗണനയേകണമെന്നും ലോ മേയ്ക്കര്‍മാര്‍ ആവശ്യപ്പെടുന്നു.ഇവിടുത്തെ ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് രാഷ്ട്രീയപരമായും മതപരമായും ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും അതായത് ബലൂചി, സിന്ധി, ഹസാര എത്‌നിക് ഗ്രൂപ്പുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും അഹമ്മദീയ മുസ്ലീങ്ങള്‍ക്കും ഇത്തരം സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും ഈ ഗ്രൂപ്പ് എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends