അബുദാബിയില്‍ സന്ദര്‍ശക വീസയില്‍ യുവതികളെ കൊണ്ട് വന്ന് ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുന്ന വന്‍ സംഘം പിടിയിലായി

അബുദാബിയില്‍ സന്ദര്‍ശക വീസയില്‍ യുവതികളെ കൊണ്ട് വന്ന് ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുന്ന വന്‍ സംഘം പിടിയിലായി
അബുദാബി: യുവതികളെ എത്തിച്ച് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയിലായി. ആറ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെട്ട സംഘത്തിനെതിരെ അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റാന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു.

ചൈന,തായ്‌ലന്‍ഡ്, എന്നീ രാജ്യങ്ങളില്‍ നിന്നുളളവരുടെ സംഘമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും നേരിട്ടാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇവര്‍ സ്വന്തം രാജ്യത്ത് നിന്ന് യുവതികളെ യുഎഇയിലേക്ക് കൊണ്ട് വരികയായിരുന്നു. ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്ത്രീകളെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിപ്പിച്ച് ഇടപാടുകാരെ കൊണ്ട് വരികയാണ് പതിവ്. യുവതികള്‍ക്ക് പണവും നല്‍കിയിരുന്നു.

ഒരു ദിവസം തന്നെ നിരവധി പുരുഷന്‍മാരെ സംഘം അപ്പാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുവരാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചില ദിവസങ്ങളില്‍ തെരുവുകളിലേക്ക് പുരുഷന്‍മാരെ തേടി പോകാനും ഇവരെ നിര്‍ബന്ധിച്ചിരുന്നു. സംഘം ചെയ്യുന്നത് പോലെ അനുസരിച്ചില്ലെങ്കില്‍ നാട്ടിലുളള കുടുംബത്തിന് ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരകളായ യുവതികള്‍ പറഞ്ഞു. മറ്റ് ജോലികള്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവരെ ഗള്‍ഫില്‍ എത്തിച്ചിരുന്നത്. കേസില്‍ അടുത്തമാസം വാദം തുടരും.
Other News in this category



4malayalees Recommends