പുരുഷന്മാരിലുള്ള വിശ്വാസം തിരിച്ചുതന്നത് അവനാണ് ; തന്റെ വിവാഹത്തെ കുറിച്ച് നമിത

പുരുഷന്മാരിലുള്ള വിശ്വാസം തിരിച്ചുതന്നത് അവനാണ് ; തന്റെ വിവാഹത്തെ കുറിച്ച് നമിത
ഗ്ലാമര്‍ വേഷത്തിലൂടെ ശ്രദ്ധേയയായ താരമാണ് നമിത.വിവാഹത്തിനൊരുങ്ങുകയാണ് താരം.നവംബര്‍ 24നാണ് നമിതയും വീറും തമ്മിലുള്ള വിവാഹം നടക്കുകയാണ് .

ഞങ്ങളുടേത് അറേഞ്ചഡ് ലവ് മാര്യേജാണെന്നാണ് നമിത പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയത്തിലായതെന്നും തനിക്ക് മുന്‍ഗണന നല്‍കുന്ന ഒരാളാണെന്നും നമിത പറയുന്നു.

ഞാനും സുഹൃത്തായ വീരുമായി (വീരേന്ദ്ര ചൗദരി) വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃക്കള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരുന്നു.

ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. ഞങ്ങളുടെ രണ്ടുപോരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയത്തിലാവുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഈ സെപ്റ്റംബറില്‍ ബീച്ചില്‍ നിന്നും അവന്‍ എന്നോട് വളരെ പ്രണയാതുരമായി ആ ചോദ്യം ചോദിക്കുകായിരുന്നു.അന്ന് എനിക്ക് വേണ്ടി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. താന്‍ അമ്പരന്ന് പോയിരുന്നതായും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യവുമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുകയും ഒരേ ജീവിതലക്ഷ്യമാണ് ഉള്ളതും. ഇക്കാര്യങ്ങളാണ് തനിക്കും വീറിനെ ഇഷ്ടമാണെന്ന് പറയാന്‍ പ്രേരിപ്പിച്ചിരുന്നതെന്നും നമിത വ്യക്തമാക്കുന്നു. ജീവിതത്തെ പ്രണയിക്കുന്നു യാത്ര ചെയ്യാനും ട്രക്കിങ് നടത്താനും ഒരുപാട് ഇഷ്ടമുള്ളവരാണ് ഞങ്ങള്‍. മാത്രമല്ല ജീവിതത്തെ ഞങ്ങള്‍ പ്രണയിക്കുന്നവരുമാണ്. എനിക്ക് മുന്‍ഗണന തരുന്ന ഒരു വ്യക്തിയെ കിട്ടിയത് വലിയ അനുഗ്രഹമാണെന്നും ഇവിടെ ആരും ആരുടെയും പിറകെ നടക്കുന്നിട്ടില്ല. ഇക്കഴിഞ്ഞ നാളുകളില്‍ അവനെ ഞാന്‍ എത്രത്തോളം മനസിലാക്കിയോ അത്രത്തോളം താന്‍ ഭാഗ്യവതിയാണെന്നാണ് നമിത പറയുന്നത്.

പുരുഷന്മാരിലുള്ള വിശ്വാസം തനിക്ക് പുരുഷന്മാരോടുള്ള വിശ്വാസം തിരികെ തന്നത് വീറിന്റെ സ്‌നേഹം കൊണ്ടാണ്. വിവാഹത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടപ്പോള്‍ മുതല്‍ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാവരോടും താരം നന്ദി അറിയിച്ചു.

Other News in this category4malayalees Recommends