അബുദാബി പൊലീസില്‍ അംഗമാടി പതിനൊന്ന്കാരന്റെ പിറന്നാള്‍ ആഘോഷം,

അബുദാബി പൊലീസില്‍ അംഗമാടി പതിനൊന്ന്കാരന്റെ പിറന്നാള്‍ ആഘോഷം,
അബുദാബി: ഇന്ത്യാക്കാരനായ ബാലന് അബുദാബിയില്‍ അവിസ്മരണീയമായ പിറന്നാളാഘോഷമൊരുക്കി പൊലീസ് സേന. പതിനൊന്നുവയസുകാരനായ ബാലന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്.

പൊലീസിനൊപ്പം ഒരു ദിവസം ചെലവിടണമെന്ന ആഗ്രഹമാണ് അവര്‍ സാധിച്ച് കൊടുത്തത്. പൊലീസ് നേരിട്ടെത്തി മകന്റെ പിറന്നാളാഘോഷം നടത്തുന്നത് അത്ഭുതത്തോടെയാണ് കുടുംബം കണ്ട് നിന്നത്. പട്രോള്‍ വാഹനത്തില്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയും പൊലീസ് യൂണിഫോം ധരിപ്പിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് അല്‍ റാവ്ദ പൊലീസ് സ്റ്റേഷനിലേക്ക് ക്ഷണിച്ചായിരുന്നു സ്വീകരണം. പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അഹമ്മദ് അബ്ദുളള അല്‍ അഫാറി കുട്ടിയെയും കുടുംബത്തെയും സ്വീകരിച്ചു.

കുട്ടികള്‍ക്കായുളള ബോധവത്ക്കരണ കേന്ദ്രത്തില്‍ കൊണ്ടുപോയി ആയിരുന്നു പിറന്നാള്‍ ആഘോഷം. പൊലീസ് കുട്ടിയ്ക്ക് സമ്മാനങ്ങളും നല്‍കി. ജനങ്ങളുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിനും സുരക്ഷയ്ക്കും മറ്റുമായി അവരുടെ സഹകരണം ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിപാടികളെന്ന് അബുദാബി പൊലീസ് അറിയിച്ചു.
Other News in this category4malayalees Recommends