അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രകോപനപരമായ ഏഷ്യന്‍ പര്യടനം യുദ്ധം ക്ഷണിച്ച് വരുത്തുമെന്ന് ഉത്തരകൊറിയയുടെ താക്കീത്; ട്രംപിന്റെ യുദ്ധാഹ്വാനം നടത്തുന്ന വിധത്തിലുള്ള പര്യടനം ആണവപരീക്ഷണം ത്വരിതപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുമെന്ന് പ്യോന്‍ഗ്യാന്‍ഗ്

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രകോപനപരമായ ഏഷ്യന്‍ പര്യടനം യുദ്ധം ക്ഷണിച്ച് വരുത്തുമെന്ന് ഉത്തരകൊറിയയുടെ താക്കീത്; ട്രംപിന്റെ യുദ്ധാഹ്വാനം നടത്തുന്ന വിധത്തിലുള്ള പര്യടനം ആണവപരീക്ഷണം ത്വരിതപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുമെന്ന് പ്യോന്‍ഗ്യാന്‍ഗ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തെ ക്ഷണിച്ച് വരുത്തുന്ന ആളാണെന്ന ശക്തമായ ആരോപണം ഉന്നയിച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇന്നലെ ട്രംപ് വിയറ്റ് നാം തലസ്ഥാനമായ ഹനോയ് സന്ദര്‍ശിക്കാനെത്തിയ പശ്ചാത്തലത്തിലാണ് പ്യോന്‍ഗ്യാന്‍ഗ് വിവാദപരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.ട്രംപ് നടത്തുന്ന പ്രകോപനപരമായ ഏഷ്യന്‍ പര്യടനം യുദ്ധത്തെ ക്ഷണിച്ച് വരുത്താനേ ഉപകരിക്കുകയുള്ളുവെന്നും ഇതിനെ തുടര്‍ന്ന് തങ്ങള്‍ ആണവപരീക്ഷണങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ബന്ധിതരാവുമെന്നും ഉത്തരകൊറിയ മുന്നറയിപ്പേകുന്നു.

ഈ മേഖലയില്‍ നിരന്തരഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തി മറ്റ് രാജ്യങ്ങളെല്ലാം ഒരുമിക്കണമെന്ന ആഹ്വാനമാണ് ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്‍ എന്ന സ്വേച്ഛാധിപതിയുടെ വികലമായ ഫാന്റസികള്‍ക്ക് ഏഷ്യ-പസിഫിക്ക് റീജിയണെ വിട്ട് കൊടുക്കരുതെന്നാണ് വെള്ളിയാഴ്ച വിയറ്റ്‌നാമിലെ റിസോര്‍ട്ട് സിറ്റിയായ ഡാനാന്‍ഗില്‍ ഒരുമിച്ച് കൂടിയ ലോകനേതാക്കള്‍ക്ക് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്.

ട്രംപ് ഇത്തരത്തിലുള്ള പ്രകോപനപരമായ ആഹ്വാനങ്ങള്‍ നടത്തുന്നത് സ്വയം പ്രതിരോധത്തിനായി തങ്ങള്‍ നടത്തുന്ന ആണവപരീക്ഷണങ്ങളെ ത്വരിതപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നാണ് പ്യോന്‍ഗ്യാന്‍ഗ് ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ട്രംപിന്റെ ഈ സന്ദര്‍ശനം മേഖലയില്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുന്ന വിധത്തിലുള്ളതാണെന്നും ഉത്തരകൊറിയ ആരോപിക്കുന്നു. സമീപമാസങ്ങളിലായി ഉത്തരകൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങള്‍ കടുത്ത ആശങ്കയാണ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

അമേരിക്കയും യുഎന്നും വിവിധ ലോക രാജ്യങ്ങളും എതിര്‍ത്തിട്ടും ഇക്കഴിഞ്ഞ മാസങ്ങളിലായി ആറ് ആണവപരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്.ഇതിന് പുറമെ യുഎസ് മെയിന്‍ലാന്‍ഡില്‍ വരെ എത്തിച്ചേരാന്‍ പോലും പ്രാപ്തിയുള്ള മിസൈലുകളും ഉത്തരകൊറിയ കുറച്ച് കാലത്തിനിടെ പരീക്ഷിച്ചിരുന്നു.

Other News in this category4malayalees Recommends