നായികയ്ക്ക് സ്‌ക്രിപ്റ്റ് വായിച്ചു നല്‍കണ്ടെന്ന നിലപാട് ബോളിവുഡില്‍ നിന്ന് അകറ്റി ; തുറന്ന് പറഞ്ഞ് പാര്‍വതി

നായികയ്ക്ക് സ്‌ക്രിപ്റ്റ് വായിച്ചു നല്‍കണ്ടെന്ന നിലപാട് ബോളിവുഡില്‍ നിന്ന് അകറ്റി ; തുറന്ന് പറഞ്ഞ് പാര്‍വതി
പാര്‍വതിയുടെ ആദ്യ ബോളിവുഡ്ചിത്രം ഖരീബ് ഖരീബ് സിംഗിള്‍ തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. തുല്യപ്രാധാന്യമില്ലാതെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു തന്റെ ബോളിവുഡ് പ്രവേശനം വൈകിപ്പിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി.ബോളിവുഡിനായി മാറ്റിവയ്ക്കാനുള്ള സമയവും, സ്ഥാനവും തനിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും, അടുത്തകാലം വരെ ബോളിവുഡ് തന്നെ പേടിപ്പിച്ചിരുന്നെന്നും പാര്‍വതി പറഞ്ഞു.എന്നാല്‍ തനുജ ചന്ദ്രയുടെ ഇടപെടലും, കഥപറയുന്ന രീതിയും തന്നെ ആകര്‍ഷിച്ചെന്നും, കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ മലയാള സിനിമ ചെയ്യുന്നപോലെയാണ് തനിക്ക് തോന്നിയതെന്നും പറഞ്ഞ താരം ചിത്രീകരണത്തിനു പിന്നാലെ ബോളിവുഡിലെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതികളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കി.

ഖരീബ് ഖരീബ് സിംഗിളിനു മുമ്പ് ബോളിവുഡില്‍ നിന്ന് മൂന്ന് ഓഫറുകള്‍ തന്നെത്തേടിയെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അത് നടക്കാതെ പോയതിന്റെ കാരണങ്ങളും വ്യക്തമാക്കി.

'വലിയ വാണിജ്യവിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നു ആദ്യത്തേത്. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍ ആ ചിത്രത്തിലെ കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ അപമാനകരമായാണ് തോന്നിയത്. രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്‌നത്തില്‍ മുടങ്ങി. മൂന്നാമത്തേത് നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ്.' താരം പറയുന്നു.Other News in this category4malayalees Recommends