അനുഷ്‌കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍ ; അനുഷ്‌കയോട് വേണ്ടെന്ന് പ്രഭാസും !!

അനുഷ്‌കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍ ; അനുഷ്‌കയോട് വേണ്ടെന്ന് പ്രഭാസും !!
ബാഹുബലിയോടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട അനുഷ്‌കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍ .എന്നാല്‍ കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ നിരസിച്ചെന്നാണ് റിപ്പോര്‍ട്ട് .അനുഷ്‌ക പ്രൊജക്ടില്‍ നിന്ന് പിന്മാറാന്‍ കാരണം പ്രഭാസ് ആകാമെന്ന് വാര്‍ത്തയുണ്ട് .

തന്റെ സിനിമയില്‍ അനുഷ്‌ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്ന കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ താരം സിനിമ വേണ്ടെന്നു വച്ചു. അവസരം വേണ്ടെന്നു വയ്ക്കുന്നതിനു മുമ്പ് അനുഷ്‌ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പ്രഭാസ് പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ചോദിച്ചെന്നായിരുന്നു അന്നു വന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയും പ്രഭാസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാളുകളായി നിരവധി ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത താരങ്ങള്‍ നിഷേധിച്ചിരുന്നു.എന്നാല്‍ ആരാധകര്‍ കരുതുന്നു ഇരുവരും പ്രണയത്തിലെന്ന്


Other News in this category4malayalees Recommends