ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരായ പരാമര്‍ശങ്ങളില്‍ നിന്നു പിന്‍മാറി അമേരിക്കന്‍ പ്രസിഡന്റ്, കിംമിനെ 'കുള്ളനെന്നോ, തടിയനെന്നോ' വിളിച്ചിട്ടില്ലെന്ന് ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരായ പരാമര്‍ശങ്ങളില്‍ നിന്നു പിന്‍മാറി അമേരിക്കന്‍ പ്രസിഡന്റ്,  കിംമിനെ 'കുള്ളനെന്നോ, തടിയനെന്നോ' വിളിച്ചിട്ടില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി. താന്‍ കിമ്മിനെ ഒരിക്കലും പൊണ്ണത്തടിയനെന്നോ കുള്ളനെന്നോ വിളിച്ചിട്ടില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

മാസങ്ങളോളം കിമ്മിനെതിരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ട ശേഷമാണ് ട്രംപിന്റെ ഈ മലക്കം മറിച്ചില്‍. എന്ത് കൊണ്ടാണ് കിം തന്നെ വയസനെന്ന് വിളിക്കുന്നതെന്നും ട്രംപ് ചോദിക്കുന്നു. താന്‍ അദ്ദേഹത്തിന്റെ സൗഹൃദം തേടാന്‍ കിണഞ്ഞ് ശ്രമിക്കുകയാണെന്നും ട്രംപ് പറയുന്നു. ഒരു ദിവസം അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിം പറഞ്ഞു.

ഏഷ്യ പര്യടനത്തിനിടയിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് കിമ്മിനെതിരെ അഴിച്ച് വിട്ടത്.
Other News in this category4malayalees Recommends