തമിഴകത്തെ തലൈവിയായി നയന്‍താര ; ആരാധകരുടെ ആവേശം നിറഞ്ഞ വിളിയില്‍ അഭിവാദ്യമര്‍പ്പിച്ച് താരം

തമിഴകത്തെ തലൈവിയായി നയന്‍താര ; ആരാധകരുടെ ആവേശം നിറഞ്ഞ വിളിയില്‍ അഭിവാദ്യമര്‍പ്പിച്ച് താരം
തമിഴകത്ത് തലൈവി എന്ന വിളിപ്പേര് ജയലളിതയ്ക്കു മാത്രമായിരുന്നു അവകാശപ്പെട്ടത്. എന്നാല്‍ തലൈവി പട്ടത്തിന് പുതിയ ഒരാള്‍കൂടി എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം പുതിയ സിനിമ ആറം സിനിമയുടെ പ്രചരണാര്‍ഥം ചെന്നൈയിലെത്തിയ നയന്‍താരയാണ് ഈ പട്ടത്തിന് അര്‍ഹയായത്. ചടങ്ങിനെത്തിയ നയന്‍താരയെ ആരാധകര്‍ സ്വീകരിച്ചത് 'എങ്കള്‍ തലൈവി നയന്‍താര' എന്ന ആര്‍പ്പുവിളികളോടെയായിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് പിന്നാലെയാണ് തലൈവി പട്ടം കൂടി നയന്‍താരയെ തേടിയെത്തുന്നത്.

ഗ്ലാമര്‍വേഷങ്ങളില്‍ നിന്ന് മാറി ക്യാരക്ടര്‍ റോളുകളിലാണ് നടിയുടെ ഇപ്പോഴത്തെ ശ്രദ്ധ. പുതിയ ചിത്രം ആറം അത് തെളിയിക്കുകയും ചെയ്യുന്നു. തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. തമിഴില്‍ നായകപ്രാധന്യമില്ലാതെ ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിക്കുക അത്ര എളുപ്പമല്ല.തമിഴകത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന പദവി നയന്‍താരയ്ക്ക് സിനിമാലോകം നല്‍കിയത്.

രജനികാന്തിനെയും വിജയിയുമൊക്കെ തലൈവ എന്നും ദളപതി എന്നും വിശേഷിപ്പിക്കുമ്പോഴും ഇതുവരെ ആര്‍ക്കും തലൈവിപട്ടം നല്‍കാന്‍ തമിഴ് ജനത തയാറായിട്ടില്ല. ആരാധകരുടെ തലൈവി വിളിയ്ക്ക് താരം കൈ കൂപ്പി അഭിവാദ്യങ്ങള്‍ അറിയിക്കുകയും ചെയ്തു.Other News in this category4malayalees Recommends