കഴുത്തില്‍ വരഞ്ഞു ; പിന്നീട് സെക്കന്റുകള്‍ക്കുള്ളില്‍ കഠാരകൊണ്ട് മുറിച്ചു ; പിയാനോ ക്ലാസിലെ പരിചയം മുതലാക്കിയാണ് പ്രദ്യുമ്‌നെ ഇരയാക്കിയതെന്ന് പതിനൊന്നാം ക്ലാസുകാരന്റെ മൊഴി

കഴുത്തില്‍ വരഞ്ഞു ; പിന്നീട് സെക്കന്റുകള്‍ക്കുള്ളില്‍ കഠാരകൊണ്ട് മുറിച്ചു ; പിയാനോ ക്ലാസിലെ പരിചയം മുതലാക്കിയാണ് പ്രദ്യുമ്‌നെ ഇരയാക്കിയതെന്ന് പതിനൊന്നാം ക്ലാസുകാരന്റെ മൊഴി
കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ രണ്ടാം ക്ലാസുകാരനായ പ്രദ്യുമ്‌നന്‍ രക്തം ഛര്‍ദ്ദിച്ചെന്നും പിന്നീട് കഠാര ഉപയോഗിച്ച് ആഴത്തില്‍ മുറിക്കുകയായിരുന്നുവെന്നും 11ാം ക്ലാസുകാരന്റെ മൊഴി.കുട്ടിയുടെ ബാഗ് കൊലയാളിയുടെ മേല്‍ രക്തം പറ്റാതെ മറ പോലെ നിന്നു.പിന്നീട് കത്തി വാഷ്‌റൂമിലിട്ട ശേഷം പൂന്തോട്ടക്കാരനേയും അധ്യാപകരേയും ഉച്ചത്തില്‍ വിളിച്ച് പുറത്തേക്കോടിയെന്ന് 11ാം ക്ലാസുകാരന്‍ മൊഴി നല്‍കി.പരീക്ഷാ പേടികൊണ്ടാണ് ക്രൂരത ചെയ്തതെന്നും സമ്മതിച്ചു.

പ്രദ്യുമ്‌നനെ നേരത്തെ പരിചയമുണ്ടായിരുന്നു.ഇരുവരും നേരത്തെ പിയാനോ ക്ലാസിലെ സഹപാഠികളായിരുന്നു.16 കാരന്‍ വിളിച്ചപ്പോള്‍ യാതൊരു മടിയുമില്ലാതെ ഏഴു വയസ്സുകാരന്‍ പോയതും ഇതുകൊണ്ടാണ് .സ്‌കൂളിലെത്തിയ പ്രതി ബാഗ് ക്ലാസില്‍ വച്ച ശേഷം തലേദിവസം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ കത്തിയുമായി താഴത്തെ നിലയില്‍ പോയി.പിന്നീടാണ് കൃത്യം ചെയ്തത് .വീട്ടിലെ സാഹചര്യങ്ങളും പ്രതിയുടേത് മോശമായിരുന്നു.നിരന്തരം വഴക്കടിക്കുന്ന മാതാപിതാക്കള്‍ മൂലം പ്രതിയ്ക്ക് പഠനത്തിലുള്ള താല്‍പര്യം നഷ്ടമായിരുന്നു.കൗണ്‍സിലിങില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

Other News in this category4malayalees Recommends