അമേരിക്കയിലെ നോര്‍ത്ത കരോലിനയില്‍ വെടിവയ്പ്, ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ നോര്‍ത്ത കരോലിനയില്‍ വെടിവയ്പ്, ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: നോര്‍ത്ത് കരോലിന സംസ്ഥാനത്തെ ഫെയ്റ്റി വില്ലിയിലെ ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ആകാശ് തലാതി(40) എന്നയാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കുണ്ട്. വെടിവച്ചെന്ന് സംശയിക്കുന്ന ഡെവിറ്റ് എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ക്ലബ്ബില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ച് പുറത്താക്കിയ മാര്‍കിസ് ഡെവിറ്റ് (23) പുറത്ത് പോയി പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് തോക്കെടുത്ത് തിരിച്ച് വന്ന് ഇദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. സമീപത്ത് നിന്ന ആകാശിന്റെ ശരീരത്തില്‍ ഒന്നിലേറെ വെടിയുണ്ടകള്‍ ഏറ്റതായി പൊലീസ് പറഞ്ഞു.

ആകാശിനെ കേപ ഫിയര്‍ വാലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരതരമാണ്. ഗുജറാത്തില്‍ നിന്നുളള ആളാണ് ആകാശ്. മാര്‍കീസ് ഡെവിറ്റിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അപലപിച്ചു. കുടുംബത്തിന് ആവശ്യമായ സഹായം അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Other News in this category4malayalees Recommends