അനുഷ്‌കയ്ക്ക് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം ഞെട്ടിക്കുന്നത്

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം ഞെട്ടിക്കുന്നത്
അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട് .എന്നാല്‍ ഇരുവരും ഇതു സമ്മതിച്ചിട്ടില്ല .ഇപ്പോഴിതാഅനുഷ്‌കയ്ക്ക് പ്രഭാസ് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് വാര്‍ത്തയായിരിക്കുന്നത് .അനുഷ്‌കയുടെ പിറന്നാളായിരുന്നു നവംബര്‍ 6. സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തി.

അപ്പോഴെല്ലാം ആരാധകര്‍ കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു.ഏകദേശം അന്‍പത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ സമ്മാനമായി പ്രഭാസ് നല്‍കിയതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിച്ച് ആഡംബര വാച്ച് അനുഷ്‌ക സമ്മാനമായി നല്‍കിയിരുന്നു.Other News in this category4malayalees Recommends