എന്നെ കൊലപാതകിയാക്കിയത് മാതാപിതാക്കളുടെ വഴക്ക് ; കൊലയ്ക്ക് ശേഷമുണ്ടാകുന്ന കാര്യവും ആലോചിച്ചിരുന്നു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി

എന്നെ കൊലപാതകിയാക്കിയത് മാതാപിതാക്കളുടെ വഴക്ക് ; കൊലയ്ക്ക് ശേഷമുണ്ടാകുന്ന കാര്യവും ആലോചിച്ചിരുന്നു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രദ്യുമ്‌നനെ കൊല്ലാനുള്ള തീരുമാനത്തിലെത്തും മുമ്പ് ഇതിന്റെ പരിണിത ഫലവും ആലോചിച്ചിരുന്നുവെന്ന് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി.കുട്ടി കുറ്റവാളിയെ ഈ മാസം 22 വരെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും വീട്ടിലെ സമാധാന കുറവും പഠനത്തോടുള്ള താല്‍പര്യമില്ലാത്തി.ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തോട് പറഞ്ഞു.വിഷം നല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്നും ഇവന്‍ പറഞ്ഞു.പിന്നീടാണ് കത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.രാവിലെ സ്‌കൂളിലെത്തിയപ്പോഴും വേണോ എന്ന് ചിന്തിച്ചിരുന്നു.സ്‌കൂള്‍ വരാന്തയില്‍ പ്രദ്യുമ്‌നനെ കണ്ട് സംസാരിച്ചപ്പോഴും താന്‍ ആശയകുഴപ്പത്തിലായിരുന്നു.പിന്നീട് സഹായത്തിനെന്ന പേരില്‍ കുട്ടിയെ സ്‌കൂളിലെ ശൗചാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.കത്തികൊണ്ട് മുറിവേറ്റാല്‍ എന്തുവേദനയാകുമെന്ന് ചിന്തിച്ചിരുന്നു.തന്റെ ഇളയ സഹോദരനാണ് ഈ അവസ്ഥയെങ്കിലുമെന്ന് ചിന്തിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.പരീക്ഷ മാറ്റിവയ്ക്കണമെന്ന ഒറ്റ ചിന്ത കൊലയിലേക്ക് നയിച്ചെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി .

Other News in this category4malayalees Recommends