യുഎസും ഇന്ത്യയുമായുള്ള സഹകരണം ഉഭയകക്ഷി ബന്ധങ്ങള്‍ക്കുപരിയായി വളരുന്നതെന്ന് മോഡി; ഏഷ്യയുടെ മികച്ച ഭാവിക്കായി ഇരുവര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാവും; ഏഷ്യന്‍ സന്ദര്‍ശത്തിനിടെ ഇന്ത്യയെ പുകഴ്ത്തിയതിനോട് നന്ദി പ്രകടിപ്പിച്ച് മോഡി ട്രംപിനരികെ

യുഎസും ഇന്ത്യയുമായുള്ള സഹകരണം ഉഭയകക്ഷി ബന്ധങ്ങള്‍ക്കുപരിയായി വളരുന്നതെന്ന് മോഡി; ഏഷ്യയുടെ മികച്ച ഭാവിക്കായി ഇരുവര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാവും; ഏഷ്യന്‍ സന്ദര്‍ശത്തിനിടെ ഇന്ത്യയെ പുകഴ്ത്തിയതിനോട് നന്ദി പ്രകടിപ്പിച്ച് മോഡി ട്രംപിനരികെ
യുഎസും ഇന്ത്യയും തമ്മിലുളള സഹകരണം ഉഭയകക്ഷി ബന്ധങ്ങള്‍ക്കുപരിയായി വളരാന്‍ സാധിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞു. ഫിലിപ്പീന്‍സില്‍ വച്ച് നടക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ട്രംപുമായി നടത്തിയ ദീര്‍ഘചര്‍ച്ചകള്‍ക്കിടെയാണ് മോഡി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്കുപരിയായി ഏഷ്യയുടെ മികച്ച ഭാവിക്കായി ഇരു രാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മോഡി ട്രംപിനോട് നിര്‍ദേശിച്ചു.

ഇന്‍ഡോ-പസിഫിക്ക് പ്രദേശത്തെ നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ച് വരുന്ന സഹകരണത്തിന്റെ പ്രതിഫലനമായിരുന്നു മോഡിയുടെ ഈ നിലപാട്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ യുഎസിന്റെയും ലോകത്തിന്റെയും പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും മോഡി ഉറപ്പേകുന്നു. തന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഇന്ത്യയെ പലവട്ടം പുകഴ്ക്കിയതിന് മോഡി ട്രംപിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തന്ത്രപ്രധാനമായ ഇന്‍ഡോ-പസിഫിക്ക് റീജിയന്‍ സ്വതന്ത്രവും തുറന്നതുമായി നിലനിര്‍ത്തുന്നതിന് പരസ്പര സഹകരണം ഉറപ്പിക്കുന്നതിനായി ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഒഫീഷ്യലുകള്‍ നിര്‍ണായകമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപും മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നതെന്നതും നിര്‍ണായകമാണ്. ഇന്‍ഡോ-പസിഫിക്ക് റീജിയണില്‍ ചൈന അവരുടെ മിലിട്ടറി സാന്നിധ്യം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ട്രംപ് വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നത്.

Other News in this category4malayalees Recommends