ബിഗ്ബിയ്ക്കും കമലിനുമൊപ്പം കാജോളിന്റെ കിടിലന്‍ ഫോട്ടോ ; പക്ഷെ ക്യാപ്ഷന്‍ പിഴച്ചതോടെ ട്രോളര്‍മാര്‍ക്ക് ആഘോഷമായി

ബിഗ്ബിയ്ക്കും കമലിനുമൊപ്പം കാജോളിന്റെ കിടിലന്‍ ഫോട്ടോ ; പക്ഷെ ക്യാപ്ഷന്‍ പിഴച്ചതോടെ ട്രോളര്‍മാര്‍ക്ക് ആഘോഷമായി
ബിഗ്ബിയും കമല്‍ഹാസനും ഒരുമിച്ച് എത്തി അവര്‍ക്കൊപ്പം കിടിലന്‍ ചിത്രം പോസ് ചെയ്ത കാജോള്‍ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചു.കാജോളിന്റെ അവിസ്മരണീയമായ ക്ലിക്ക് ആരാധകരും ഏറ്റെടുത്തു.എന്നാല്‍ ചിത്രത്തിന് കൊടുത്ത കാപ്ഷനാണ് പ്രശ്‌നമായത് .ട്രോളര്‍മാര്‍ക്ക് ആഘോഷമായി ക്യാപ്ഷന്‍ .

രണ്ട് അതികായര്‍ക്കൊപ്പമുള്ള സെല്‍ഫി ടൈം എന്നായിരുന്നു താരം ക്യാപ്ഷന്‍ കൊടുത്തത് .എന്നാല്‍ അതൊരു സെല്‍ഫിയായിരുന്നില്ല.ഗ്രൂപ്പ് ഫോട്ടോയായിരുന്നു.പിന്നീട് ട്വീറ്റിന് താഴെ പലരും സെല്‍ഫിയെന്താണ് ഗ്രൂപ്പ് ഫോട്ടോയെന്താണെന്ന് പഠിപ്പിക്കുന്ന തിരക്കിലായി.

ത്രില്ലില്‍ താരത്തിന് പറ്റിയ അബദ്ധമാണെന്ന് ചിലര്‍ പറയുന്നു.എന്നാല്‍ ട്രോള്‍ വന്നതോടെ ഇനി താരം ചിന്തിക്കും ഫോട്ടോ ഷെയര്‍ ചെയ്യും മുമ്പ് .

Other News in this category4malayalees Recommends