അമേരിക്കയില്‍ ബാര്‍കോഡ് മാറ്റി ഒട്ടിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

അമേരിക്കയില്‍ ബാര്‍കോഡ് മാറ്റി ഒട്ടിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
വാഷിങ്ടണ്‍: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ഫ്‌ളോറിഡയിലെ ആംബര്‍ വെസ്റ്റ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തിരഞ്ഞെടുത്തതിന് ശേഷം ക്ലിയറിങ് വില്പനക്ക് വെച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കറുകളില്‍ പതിച്ചാണ് യുവതി തട്ടിപ്പിന് ശ്രമിച്ചത്. സെല്‍ഫ് ചെക്കൗട്ടില്‍ എത്തി സാധനങ്ങള്‍ സ്‌കാന്‍ ചെയ്ത് ബാഗില്‍ വെക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്.

മകന് ഗിഫ്റ്റ് നല്‍കാന്‍ ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിനു ശ്രമിച്ചതെന്നും കമ്പ്യൂട്ടര്‍ ഭര്‍ത്താവിനാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കേസെടുത്തതായി റിവര്‍ കൗണ്ടി ഷെറിഫ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ജയിലിലടച്ച ഇവരെ 3000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. കേസ് ഡിസംബര്‍ 13 ന് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.
Other News in this category4malayalees Recommends