അശ്ലീല ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെതിരെ പെരുമാറ്റ ദോഷ ആരോപണം ഉന്നയിച്ച് മുന്‍ സഹപ്രവര്‍ത്തക

അശ്ലീല ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെതിരെ പെരുമാറ്റ ദോഷ ആരോപണം ഉന്നയിച്ച് മുന്‍ സഹപ്രവര്‍ത്തക
പട്ടേല്‍ പ്രക്ഷേഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നാലെ പെരുമാറ്റ ദോഷം ആരോപിച്ച് മുന്‍ സഹപ്രവര്‍ത്തക .പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന രേഷ്മ പട്ടേലാണ് ആരോപണവുമായി രംഗത്തുവന്നത് .ഹാര്‍ദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസികമായി ഹാര്‍ദിക് ബുദ്ധിമുട്ടിച്ചെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ അനാമത് ആന്തോളന്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന രേഷ്മ പട്ടേലാണ് ഹാര്‍ദികിനെതിരെ രംഗത്തെത്തിയത്.കഴിഞ്ഞ ദിവസമാണ് ഹാര്‍ദികിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നില്‍ ഹാര്‍ദിക് രംഗത്തുവന്നിരുന്നു.ഇതിനിടെ ബിജെപിയെ പ്രതിരോധിച്ച് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന പരിപാടിയിലെത്തും.കോണ്‍ഗ്രസിന് കരുത്താകുമിത് .നോട്ട് നിരോധനം,ജിഎസ് ടി വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് സിന്‍ഹ പരിപാടിയുടെ ഭാഗമാകുന്നത് .

Other News in this category4malayalees Recommends