മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള നാലു കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ; ഇന്ന് നിര്‍ണ്ണായക ദിനം

മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള നാലു കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ; ഇന്ന് നിര്‍ണ്ണായക ദിനം
മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കേസുകള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നു.ഉച്ചയ്ക്ക് ശേഷം എന്‍സിപിയുടെ നേതൃ യോഗവും നടക്കുന്നുണ്ട് .മന്ത്രിയുടെ രാജി കാര്യത്തില്‍ നിര്‍ണായകമായ കോടതി പരാമര്‍ശങ്ങള്‍ ഇന്നുണ്ടായേക്കും.എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് മറ്റൊരു ദിവസത്തേക്ക് എന്‍സിപി മാറ്റി.

തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ കൈയ്യേറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയും മൂന്നു പൊതു താല്‍പര്യ ഹര്‍ജികളുമാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.കേസില്‍ കോടതിയില്‍ നിന്നും അനുകൂലമായി എന്തെങ്കിലും സംഭവിച്ചാല്‍ രാജി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന എന്‍സിപിയ്ക്ക് അത് കച്ചിത്തുരുമ്പാകും.എന്നാല്‍ കോടതിയില്‍ നിന്ന് മന്ത്രിയ്‌ക്കെതിരെയുണ്ടാകുന്ന പരാമര്‍ശങ്ങള്‍ വിഷയം വഷളാക്കും.

തോമസ് ചാണ്ടി രാജി വച്ചില്ലെങ്കില്‍ ചവിട്ടി പുറത്താക്കേണ്ടി വരുമെന്ന് വിഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.

Other News in this category4malayalees Recommends