സോളാര്‍ കമ്മീഷന് കൈമാറിയത് 50 പേജുള്ള കത്ത് ; ഫെനി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നു ; ബ്ലാക്ക് മെയിലിന് വിധേയമായെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയുടേത് കുറ്റസമ്മതമെന്നും സരിതാ നായര്‍

സോളാര്‍ കമ്മീഷന് കൈമാറിയത് 50 പേജുള്ള കത്ത് ; ഫെനി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നു ; ബ്ലാക്ക് മെയിലിന് വിധേയമായെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയുടേത് കുറ്റസമ്മതമെന്നും സരിതാ നായര്‍
സോളാര്‍ കമ്മീഷനില്‍ നല്‍കിയ കത്തിന്റെ മുഴുവനും പുറത്തുവന്നിട്ടില്ല .50 പേജില്‍ 21 പേജാണ് പുറത്തുവന്നത് .സോളാര്‍ കേസിന്റെ തുടരന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും.തുടരന്വേഷണത്തില്‍ ബാലകൃഷ്ണപിള്ളയോ ഗണേഷിന്റേയോ ആവശ്യമില്ല.ശരണ്യമനോജിന്റേയും പ്രദീപിന്റെയും സഹായം വേണ്ട.മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ എഴുതിയ കത്ത് ഫെനി കണ്ടിട്ടില്ല. ബ്‌ളാക്ക് മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം മുഖ്യമന്ത്രി കസേര എത്രത്തോളം താഴേക്കു പോയെന്നതാണു സൂചിപ്പിക്കുന്നതെന്നും സരിത പറഞ്ഞു. തന്നെ ആരോ ബ്ലാക്ക്‌മെയില്‍ ചെയ്തതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് സരിത പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയമായി എന്ന് പറയുന്നത് ഭൂഷണമല്ല. ഇതിലൂടെ അദ്ദേഹം സ്വയം തരംതാഴുകയാണ്‌സരിത പറഞ്ഞു.കത്ത് താന്‍ സ്വന്തമായി എഴുതിയതാണ്. എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തിയാണ് താന്‍. പേപ്പറിന്റെ ഇരുവശത്തും എഴുതിയ 25 പുറമുള്ള കത്ത് സോളാര്‍ കമ്മിഷന്‍ പരിഗണിച്ചിട്ടുള്ളതാണ്. അതിനെക്കുറിച്ച് സംശയം ഉള്ളവര്‍ക്ക് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാം.

തന്റെ കത്ത് ഫെനി ബാലകൃഷ്ണന്‍ കണ്ടിട്ടില്ല. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ പേരെടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നയാളാണ് ഫെനി ബാലകൃഷ്ണന്‍. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും സരിത പറഞ്ഞു.

Other News in this category4malayalees Recommends