സ്‌നേഹം കൊണ്ട് കീഴടക്കുമെന്നതിന് ഹൈജാക്ക് എന്ന വാക്കുപയോഗിച്ചു ; വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് യുവാവ് പിടിയിലുമായി ; ജെറ്റ് എയര്‍വേസില്‍ മലയാളിയ്ക്ക് സംഭവിച്ചത് ഇത്

സ്‌നേഹം കൊണ്ട് കീഴടക്കുമെന്നതിന് ഹൈജാക്ക് എന്ന വാക്കുപയോഗിച്ചു ; വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് യുവാവ് പിടിയിലുമായി ; ജെറ്റ് എയര്‍വേസില്‍ മലയാളിയ്ക്ക് സംഭവിച്ചത് ഇത്
ചില കാര്യങ്ങള്‍ പറയാന്‍ ആലങ്കാരിക ഭാഷ ഉപയോഗിക്കുന്നതൊക്കെ ശരി എന്നാല്‍ കണ്ടറിഞ്ഞ് പറഞ്ഞില്ലെങ്കില്‍ പണി കിട്ടും.ഇതിന് ഉദാഹരണമാണ് ജെറ്റ് എയര്‍വേസില്‍ മലയാളിക്ക് സംഭവിച്ചത്.വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് ക്ലിന്‍സിനെ അധികൃതര്‍ പിടികൂടിയപ്പോഴാണ് തന്റെ ഭാഷ വിനയായത് .നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊച്ചി മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സംഭവം നടന്നത് .സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 12.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവില്‍ 2.02നാണ് പുറപ്പെട്ടത്

തൃശ്ശൂര്‍ സ്വദേശിയായ ക്ലിന്‍സ് വര്‍ഗീസ് യാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലുള്ള സുഹൃത്തിനോട് ഫേസ്ബുക്ക് ചാറ്റിനിടയില്‍ സന്തോഷം സൂചിപ്പിക്കാനായി ഹാപ്പി ബോംബ് എന്ന് പറഞ്ഞു. വാക്കുകള്‍ കേട്ട ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ 'ശരിക്കും ബോംബെന്നു' വിചാരിച്ചു എല്ലാവരേയും അറിയിച്ചു. പിന്നെ വിമാനത്തിനുള്ളിലെ ജീവനക്കാര്‍ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിച്ചു. അവര്‍ സി ഐ എസ് എഫിനെയും ആഭ്യന്തര ടെര്‍മിനല്‍ മാനേജരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലിന്‍സിനെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു.

മുംബൈയില്‍ സ്ഥിര താമസക്കാരനായ ക്ലിന്‍സ് വര്‍ഗീസ് വീഡിയോ ജോക്കിയും അവതാരകനുമാണ്. തൃശ്ശൂരിലെ ഒരു കല്യാണച്ചടങ്ങില്‍ അവതാരകനായി സുഹൃത്തിനൊപ്പം എത്തിയതാണ് ക്ലിന്‍സ്. ആലങ്കാരിക ഭാഷയില്‍ വാചകങ്ങള്‍ കുറിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തിന് അയക്കാന്‍ ആണ് ക്ലിന്‍സ് ശ്രമിച്ചത്.'സ്‌നേഹം കൊണ്ട് കീഴടക്കാം' എന്ന അര്‍ത്ഥത്തില്‍ എഴുതിയ വാക്യത്തില്‍ 'ഹൈജാക്' എന്ന പ്രയോഗമാണ് ക്ലിന്‍സിന് പണികിട്ടിയത്.ക്ലിന്‍സിനെ പൊലീസിന് കൈമാറി.എന്‍.ഐ.എ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ എല്ലാം വ്യക്തമായത്. വിമാന സര്‍വീസിനെ ബാധിക്കുംവിധം അപകടകരമായ സൂചന നല്‍കിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends