മന്ത്രി എങ്ങനെയാണ് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുക ? തോമസ് ചാണ്ടിയോട് ഹൈക്കോടതി

മന്ത്രി എങ്ങനെയാണ് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുക ? തോമസ് ചാണ്ടിയോട് ഹൈക്കോടതി
കയ്യേറ്റ കേസുകളില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി.കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത തോമസ് ചാണ്ടിയുടെ റിട്ട് ഹര്‍ജിയുടെ സാധ്യത കോടതി ചോദ്യം ചെയ്തു.അധികാരത്തിലെത്തിയിരിക്കുന്ന മന്ത്രി എങ്ങനെയാണ് താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.വ്യക്തിക്കേ സര്‍ക്കാരിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയൂ.മന്ത്രി ഹര്‍ജി നല്‍കുന്നത് അപൂര്‍വ്വമാണെന്നും ആദ്യം ഇതു പരിശോധിക്കണമെന്നും ചാണ്ടിയ്ക്ക് വേണ്ടി ഹാജരായ വിദേക് തല്‍ഖയോട് നിര്‍ദ്ദേശിച്ചു.വ്യക്തി എന്ന നിലയിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടി എന്ന വ്യക്തിയ്‌ക്കെതിരെയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഹര്‍ജിയുടെ ആദ്യഭാഗത്ത് തന്നെ പരാതിക്കാന്‍ മന്ത്രിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.ഭരണ സംവിധാനത്തെ മന്ത്രി എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന സംശയവും കോടതി ഉന്നയിച്ചു.കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ എങ്ങനെ ഒരു മന്ത്രിയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിയും.ചീഫ് സെക്രട്ടറി സമര്‍പ്പിക്കേണ്ട ഹര്‍ജിയാണ് മന്ത്രി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends