ഇങ്ങനെ വസ്ത്രം ധരിച്ചിട്ട് തുറിച്ച് നോക്കരുതെന്ന് പറയരുത് ; ഗ്ലാമറസ് വേഷത്തിലെത്തിയ ദീപികയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ഇങ്ങനെ വസ്ത്രം ധരിച്ചിട്ട് തുറിച്ച് നോക്കരുതെന്ന് പറയരുത് ; ഗ്ലാമറസ് വേഷത്തിലെത്തിയ ദീപികയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ദീപിക കേന്ദ്ര കഥാപാത്രമാകുന്ന പത്മാവതി റിലീസിന് ഒരുങ്ങുകയാണ് .ചിത്രം വിവാദത്തിലുമാണ് .ഇതിനിടെ ജിക്യൂ ഫാഷന്‍ നൈറ്റില്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യാ സാചിയുടെ ഡിസൈനര്‍ സാരി ധരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് വിധേയമാകുകയായിരുന്നു. വളരെ ഗ്ലാമറസായിട്ടുള്ള വേഷം ധരിച്ചായിരുന്നു ദീപിക എത്തിയത്.

ഇതോടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ,ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ നിരവധി ആരധകരാണ് ദീപികയുടെ സാരിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള ഫോട്ടോകള്‍ പുരുഷന്മാരെ ആകര്‍ഷിപ്പിക്കാനുതകുന്നവയാെണന്നായിരുന്നു ദീപികയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത് . ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഒരാളുടെ ചോദ്യം.'ഇവര്‍ ഇത്തരത്തില്‍ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുകയും ശേഷം തങ്ങളുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കരുതെന്ന് പറയുകയും ചെയ്യു'മെന്നാണ് മറ്റൊരാള്‍ ട്വിറ്ററിലൂടെ കമന്റ് ചെയ്തത്.

അതേസമയം താരത്തിന് പിന്തുണയുമായും നിരവധി ആരാധകര്‍ രംഗത്തുവന്നു.ഇഷ്ട വസ്ത്ര ധാരണത്തിന് സ്വാതന്ത്രമുണ്ടെന്നും പീഡിപ്പിക്കപ്പെടുന്നവരല്ല പീഡനത്തിന് മുതിരുന്നവര്‍ തന്നെയാണ് തെറ്റുകാരെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു.Other News in this category4malayalees Recommends