ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ധ്യാനം ന്യൂജേഴ്‌സിയില്‍

ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ധ്യാനം ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: 'സങ്കീര്‍ത്തനങ്ങളിലെ ക്രിസ്തുവിജ്ഞാനീയം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത വചനപ്രഘോഷകനും സഭാ പണ്ഡിതനുമായ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ധ്യാനം ഡിസംബര്‍ 26 മുതല്‍ 31 വരെ ന്യൂജേഴ്‌സിയില്‍ നടക്കും.

കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തിന്റേയും, യാമ പ്രാര്‍ത്ഥനകളുടേയും അവിഭാജ്യഘടകമായിരിക്കുന്ന സങ്കീര്‍ത്തനങ്ങളില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗീയ ജ്ഞാനവും, ദൈവീക രഹസ്യങ്ങളും മിശിഹായുടെ രക്ഷാകരപദ്ധതിയോടും, സഭയുടെ പ്രബോധനങ്ങളോടും ചേര്‍ത്തു വയ്ക്കുമ്പോള്‍, അനുഭവവേദ്യമാകുന്ന ജ്ഞാനത്തിന്റേയും ബോധ്യത്തിന്റേയും നവ്യമായ സന്തോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


ന്യൂജേഴ്‌സിയിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലാണ് (408 Getty Ave, Paterson, NJ 07503) ധ്യാനം നടത്തപ്പെടുക. ധ്യാനത്തില്‍ പങ്കെടുക്കുന്നവരെ അതിലേക്ക് സജ്ജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് നവംബര്‍ 12 മുതല്‍ ഡിസംബര്‍ 21 വരെ ഉണ്ടായിരിക്കുന്നതാണ്. സീറ്റുകള്‍ പരിമിതമായതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക: ജോസ്‌മോന്‍ ഏബ്രഹാം (856 366 8392), പ്രീത ബോബി അലക്‌സണ്ടര്‍ (201 982 9952).


ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends