ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: രാഷ്ട്രീയ ചരിത്രത്തിലെ നാണംകെട്ട സംഭവമെന്ന് രമേശ് ചെന്നിത്തല

ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: രാഷ്ട്രീയ ചരിത്രത്തിലെ നാണംകെട്ട സംഭവമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, ചാണ്ടിയെ സംരക്ഷിക്കുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. സമ്പത്തിന്റെ കരുത്താണ് ഇപ്പോള്‍ ഇടതുമുന്നണിയെ നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Other News in this category4malayalees Recommends