കണ്ണില്‍ പൊടി കുടുങ്ങിയതുപോലെ തോന്നിയ വീട്ടമ്മ ആശുപത്രിയിലെത്തി: പരിശോധിച്ച ഡോക്ടര്‍ ഞെട്ടി

കണ്ണില്‍ പൊടി കുടുങ്ങിയതുപോലെ തോന്നിയ വീട്ടമ്മ ആശുപത്രിയിലെത്തി: പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
വയനാട്: കണ്ണില്‍ പൊടി കുടുങ്ങിയതുപോലെ തോന്നിയ വീട്ടമ്മ ആശുപത്രിയിലെത്തി പരിശോധന നടത്തി. സ്ത്രീയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് 12 സെ.മീ വലിപ്പമുള്ള വിരയാണ്. തരുവണ സ്വദേശിനിയായ 80 കാരിയുടെ കണ്ണില്‍ നിന്നാണ് വിര നീക്കം ചെയ്തത്.

പരിശോധനയില്‍ വിരയുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്്ത്രക്രിയയിലാണ് വിര നീക്കം ചെയ്തത്.സനേതൃവിഭാഗം ഡോക്ടര്‍ റൂബിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അപൂര്‍വമായി മാത്രം മനുഷ്യരില്‍ കാണുന്ന ഡൈറോ ഫൈലേറിയ വിഭാഗത്തില്‍പെട്ട വിരയെയാണ് പുറത്തെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു.

നായ്ക്കളിലും ചില ഇനം വന്യമൃഗങ്ങളിലുമാണ് ഇത്തരം വിരകള്‍ സാധാരണ കാണാറുള്ളത്. കൊതുകിലൂടെ ഒരു മൃഗത്തില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്കുളള പ്രയാണത്തിനിടെ അബന്ധവശാലാണ് ഇവ മനുഷ്യനിലെത്തുന്നതെന്നും ഡോക്ടര്‍ അറിയിച്ചു.


Other News in this category4malayalees Recommends