ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്നു: കാരണം വെളിപ്പെടുത്തി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്നു: കാരണം വെളിപ്പെടുത്തി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഹിന്ദു നേതാവിനെ പട്ടാപ്പകല്‍ പരസ്യമായി വെടിവെച്ചു കൊന്നു. സംഭവത്തിന്റെ കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് നേതാവിനെ വകവരുത്തിയെന്ന് പ്രതി പറയുന്നു. ഗ്യാംഗ് തലവനാണ് പ്രതി. ഒക്ടോബര്‍ 30 നാണ് പഞ്ചാബിലെ ഹിന്ദു സംഘര്‍ഷ് സേനാ തലവന്‍ വിപിന്‍ ശര്‍മ്മ കൊല്ലപ്പെട്ടത്.

പിടികിട്ടാപ്പുള്ളിയായ സരജ് സിംഗ് സന്ധു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചതായിരുന്നു ഇക്കാര്യം. കൃത്യം മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും പ്രതികാര ലക്ഷ്യം മാത്രമാണുള്ളതെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും പറഞ്ഞു.

തന്റെ ഗ്യാംഗുകള്‍ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യുന്നുള്ളതിനാല്‍ കേസിനെക്കുറിച്ചും തന്നെക്കുറിച്ചും അനാവശ്യമായി കമന്റു ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. മുഖം മറച്ച് എത്തുന്ന സരജും കൂട്ടരും ശര്‍മ്മയ്ക്ക് നേരെ വെടിയുണ്ട വര്‍ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.

ശര്‍മ്മ കൊല്ലപ്പെട്ട ദിവസം ശുഭത്തിന്റെ ഗ്യാംഗില്‍ അംഗമായ അമൃത്സര്‍ ജയിലിലുള്ള ഒരു കുറ്റവാളിക്ക് സരജിന്റെ നമ്പര്‍ വാട്‌സ്ആപ്പില്‍ രാത്രി 9 മണിക്ക് കിട്ടിയിരുന്നു.


Other News in this category4malayalees Recommends