പ്രണയം നിരസിച്ചു: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്, മാതാവിനും സഹോദരിക്കും പരിക്ക്

പ്രണയം നിരസിച്ചു: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്, മാതാവിനും സഹോദരിക്കും പരിക്ക്
ചെന്നൈ: പ്രണയം നിരസിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി. വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു കൊല്ലുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനും സഹോദരിക്കും പരിക്കേറ്റു. ചെന്നൈ അഡംബക്കത്തുള്ള എജിഎസ് കോളനിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇന്ദുജ എന്ന എഞ്ചിനിയറിങ് ബിരുദധാരിയാണ് യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ദുജയുടെ പിാലെ കൂടിയ ആകാശ് എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ കോളനിയില്‍ ഉള്ളയാള്‍ തെയാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആകാശ് ഇന്ദുജയുടെ വീട്ടിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

പതിവായി വരാറുള്ളതിനാല്‍ വീട്ടുകാര്‍ക്ക് പ്രത്യേകിച്ച് അനിഷ്ടമൊന്നും തോന്നിയുമില്ല. തുടര്‍ന്ന് ഇന്ദുജയോട് സംസാരിക്കണമെന്ന് പറഞ്ഞ് അകത്തുകയറിയ യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കണ്ട് ഭയന്ന ഇന്ദുജ തന്റെ മുറിയിലേക്ക് ഓടിയതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അപ്പോഴേക്കും തീ ആളി പടര്‍ന്നിരുന്നു.

ഇന്ദുജയെ രക്ഷിക്കാന്‍ പുറകെ എത്തിയ മാതാവിനും സഹോദരിക്കുമാണ് പരിക്കേറ്റത്. തീ എറിഞ്ഞ ശേഷം യുവാവ് ഓടി രക്ഷപെട്ടതായി ദൃക്‌സാക്ഷി പറഞ്ഞു. മാതാവിന് 49 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സഹോദരിക്ക് 23 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കല്‍പൗക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും പോലീസ് പറഞ്ഞു.Other News in this category4malayalees Recommends