ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും മോഹന്‍ലാല്‍: ഇതാണ് 30 വയസ്സുകാരന്‍, കിടിലം മേക്കോവര്‍

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും മോഹന്‍ലാല്‍: ഇതാണ് 30 വയസ്സുകാരന്‍, കിടിലം മേക്കോവര്‍
പുലിമുരുകനുശേഷം വീണ്ടും മോഹന്‍ലാല്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന മേക്കോവറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യ സംവിധായകന്‍ വികെ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ സിനിമയിലാണ് ലാല്‍ കിടിലം മേക്കോവറില്‍ എത്തുന്നത്. 90 വയസ്സുവരെയുള്ള ഒടിയന്‍ മാണിക്യന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രതിബാധിക്കുന്നത്.

ഇതിന്റെ അവസാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്റെ രൂപ മാറ്റത്തിനായാണ്. മൂന്നാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു കഴിഞ്ഞു. ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5ാം തിയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇതിനിടെ വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുത്തു.

ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക. കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക് കൂട്ടിയിരിക്കുന്നത്.
Other News in this category4malayalees Recommends