കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാമെന്ന് മലയാളി സംവിധായകന്‍: തുറന്നു പറഞ്ഞ് നടി ദിവ്യാ ഉണ്ണി

കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാമെന്ന് മലയാളി സംവിധായകന്‍: തുറന്നു പറഞ്ഞ് നടി ദിവ്യാ ഉണ്ണി
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി. കിടക്ക പങ്കിട്ടാല്‍ നല്ല റോള്‍ തരാമെന്ന് വാഗ്ദാനം ചെയ്തത്രേ. മലയാളി സംവിധായകനാണ് ഈ ഓഫര്‍ വെച്ചത്. കൊച്ചിയിലെ അപ്പാര്‍ട്‌മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. പറഞ്ഞത് വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ പറയുന്നു. സംവിധായകര്‍ നടിമാരോട് ഇങ്ങനെ പറയാറുള്ളതായി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം നേരത്തേ ഉണ്ടായിട്ടില്ല.

മാത്രമല്ല, അറിയപ്പെടുന്ന സംവിധായകനായിരുന്നതിനാല്‍ വിളിച്ചപ്പോള്‍ ഒരു സംശയവും തോന്നിയില്ല. മറ്റൊരാളുടെ ശുപാര്‍ശയില്‍ നല്ല പ്രതീക്ഷയോടെയാണ് ഞാന്‍ ചെന്നത്. രാത്രി ഒന്‍പത് മണി ആയി സമയം എങ്കിലും ഒരു പ്രശ്നവും എനിക്ക് തോന്നിയില്ല. എന്നാല്‍ സിനിമയേപ്പറ്റി സംസാരിച്ചുകഴിഞ്ഞ് ലവലേശം നാണമില്ലാതെ അയാള്‍ കൂടെക്കിടക്കാന്‍ ക്ഷണിച്ചെന്നും ദിവ്യ പറഞ്ഞു.


സമ്മതമല്ല എന്ന് അറിയിച്ചപ്പോള്‍ അയാള്‍ തനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെ കൂടെയോ നിര്‍മാതാവിന്റെ കൂടെയോ കിടപ്പറ പങ്കിടാത്ത ഒരു നടിയും വിജയിച്ചിട്ടില്ല എന്നാണയാള്‍ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകന്‍ ആരെന്ന് നടി വ്യക്തമാക്കിയിട്ടില്ല.

Other News in this category4malayalees Recommends