വിവാഹ വേഷത്തില്‍ നവ വധുവിനെ കൊണ്ട് തേങ്ങ അരപ്പിക്കുന്നു ; പ്രോത്സാഹിപ്പിക്കുന്ന വരനും ബന്ധുക്കളും ; ആദ്യ ദിവസം തന്നെ നല്ല വരവേല്‍പ്പ് !

വിവാഹ വേഷത്തില്‍ നവ വധുവിനെ കൊണ്ട് തേങ്ങ അരപ്പിക്കുന്നു ; പ്രോത്സാഹിപ്പിക്കുന്ന വരനും ബന്ധുക്കളും ; ആദ്യ ദിവസം തന്നെ നല്ല വരവേല്‍പ്പ് !
നവ വധു വലത്തുകാലെടുത്ത് വച്ചു വന്നത് വരന്റെ വീട്ടുകാര്‍ ആഘോഷിച്ചത് പെണ്‍കുട്ടിയെ വിവാഹ വേഷത്തില്‍ തന്നെ തേങ്ങ അരപ്പിച്ചുകൊണ്ട് .സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ ചര്‍ച്ചയാകുന്നു.നവ വധുവിനോട് ചെറുക്കനും ബന്ധുക്കളും തമാശയ്ക്ക് ചെയ്ത പ്രവര്‍ത്തിയെങ്കിലും ഇതു അതിരു കടന്നുവെന്ന വിമര്‍ശനം ശക്തമാണ്.

ആഭരണങ്ങള്‍ അണിഞ്ഞ് വിവാഹ വേഷത്തില്‍ നിന്നാണ് ഇതു ചെയ്യിക്കുന്നത് .ഒരു തേങ്ങ ചിരണ്ടിയത് മുഴുവന്‍ അരപ്പിച്ചു.അമ്മായി അമ്മയെ പോലെ അരയ്ക്കണം,നല്ല വടിവൊത്ത രീതിയില്‍ വേകം അരയ്ക്കണം എന്നിങ്ങനെ ചുറ്റും കൂടിയവര്‍ കമന്റിറക്കുന്നുണ്ട് .വരന്‍ അടക്കമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് .

പെണ്‍കുട്ടി നിസഹായ അവസ്ഥയിലും .ഏതായാലും വിമര്‍ശനങ്ങള്‍ക്കിടയിലും വീഡിയോ വൈറലാകുകയാണ് .വരന്റെ വീട്ടുകാര്‍ക്ക് മാത്രമല്ല ലോകം മുഴുവന്‍ ചിരിക്കാനാകും സംഗതി ചിത്രീകരിച്ച് പുറത്തു വിട്ടത് .

Other News in this category4malayalees Recommends