ഒന്നര വയസ്സുള്ള മകനെ മുറ്റത്ത് നിര്‍ത്തിയ ശേഷം അമ്മ വീടിന് അകത്തുകയറി തൂങ്ങി മരിച്ചു

ഒന്നര വയസ്സുള്ള മകനെ മുറ്റത്ത് നിര്‍ത്തിയ ശേഷം അമ്മ വീടിന് അകത്തുകയറി തൂങ്ങി മരിച്ചു
ഒന്നര വയസ്സുള്ള മകനെ വീട്ടു മുറ്റത്ത് നിര്‍ത്തിയ ശേഷം അമ്മ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.രാവിലെ പ്രശാന്ത് എന്ന കണ്ണന്റെ ഭാര്യ രേഷ്മയാണ് തൂങ്ങി മരിച്ചത് .രാവിലെ 9 മണിയ്ക്ക് ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം.ഒന്നര വയസ്സുള്ള മകനെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ശേഷം രേഷ്മ വീടിനുള്ളില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് അല്‍ക്കാരെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .മൃതദേഹം കാസര്‍കോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Other News in this category4malayalees Recommends