കാനഡയില്‍ മരിജുവാനയില്‍ നിന്നും ലഭിക്കുന്ന നികുതി യുവജനങ്ങളെ മയക്കുമരുന്ന് വിരുദ്ധ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്ന് ലിബറല്‍ എംപി; ഈ പണം മരിജുവാന മേഖലയിലെ ഗവേഷണത്തിനും പ്രതിരോധത്തിനും പുനരധിവാസത്തിനും പ്രയോജനപ്പെടുത്തണമെന്ന് ബില്‍ ബ്ലെയര്‍

കാനഡയില്‍  മരിജുവാനയില്‍ നിന്നും ലഭിക്കുന്ന നികുതി യുവജനങ്ങളെ മയക്കുമരുന്ന് വിരുദ്ധ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്ന് ലിബറല്‍ എംപി; ഈ പണം മരിജുവാന മേഖലയിലെ ഗവേഷണത്തിനും പ്രതിരോധത്തിനും പുനരധിവാസത്തിനും പ്രയോജനപ്പെടുത്തണമെന്ന് ബില്‍  ബ്ലെയര്‍
കാനഡയില്‍ നിയമപരമായി വില്‍ക്കപ്പെടുന്ന മരിജുവാനയില്‍ നിന്നുമുള്ള നികുതി മയക്കുമരുന്നിന്റെ ദോഷവശങ്ങളെക്കുറിച്ച് യുവജനങ്ങളെ പഠിപ്പിക്കുന്നതിന് ചെലവിടണമെന്ന നിര്‍ദേശവുമായി ലിബറല്‍ എംപി ബില്‍ ബ്ലെയര്‍ രംഗത്തെത്തി. ഈ രംഗത്ത് നിന്നും ലഭിക്കുന്ന വരുമാനം മരിജുവാന മേഖലയിലെ ഗവേഷണത്തിനും പ്രതിരോധത്തിനും പൊതുവിദ്യാഭ്യാസത്തിനും ചികിത്സക്കും പുനരധിവാസത്തിനും പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടുത്തെ കുട്ടികളെ മയക്കുമരുന്നില്‍ നിന്നും കഞ്ചാവില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിനുള്ള ഒരു സിസ്റ്റം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ബ്ലെയര്‍ വിശദീകരിക്കുന്നു. നിയമപരമായി വില്‍ക്കുന്ന മരിജുവാനയ്ക്ക് മേല്‍ ഗവണ്‍മെന്റിന് വര്‍ഷത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ നികുതി ചുമത്താനാവുമെന്നും സ്‌കാര്‍ബറോ സൗത്ത് വെസ്റ്റിലെ എംപിയും ലിബറല്‍ പോയിന്റ് മാനുമായ ബ്ലെയര്‍ നിര്‍ദേശിക്കുന്നു. സ്റ്റാറ്റിറ്റിക്‌സ് കാനഡയില്‍ നിന്നുമുള്ള കണക്കുകള്‍ പ്രകാരം കാനഡയില്‍ 20 മുതല്‍ 24 വയസുവരെയുള്ളവരില്‍ 30 ശതമാനം പേരും റിക്രിയേഷണല്‍ മരിജുവാന ഉപയോഗിക്കുന്നവരാണ്.

മരിജുവാന ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ യുവജനങ്ങളെയും പ്രായമായവരെയും ബോധിപ്പിക്കുകയെയന്ന ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ബ്ലെയര്‍ അഭിപ്രായപ്പെടുന്നു. ഇതിനാല്‍ മരിജുവാനയില്‍ നിന്നും ലഭിക്കുന്ന നികുതിയുടെ ഒരു ഭാഗം ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നത്. മിക്ക യുവജനങ്ങളും ഒരേ ഡീലര്‍മാരില്‍ നിന്നാണ് റിക്രിയേഷണല്‍ മരിജുവാന വാങ്ങാറുള്ളതെന്നും ഗവണ്‍മെന്റ് ഇത് നിയമാനുസൃതമാക്കിയതോടെ മിക്കവരും ലീഗല്‍ മരിജുവാനയിലേക്ക് ചുവട് മാറിയെന്നും ബ്ലെയര്‍ എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends