പ്രത്യേക ഭക്ഷണം,ജ്യൂസ് ..പണിയെടുക്കണ്ട ; ആള്‍ദൈവം ഗുര്‍മീതിന് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തല്‍

പ്രത്യേക ഭക്ഷണം,ജ്യൂസ് ..പണിയെടുക്കണ്ട ; ആള്‍ദൈവം ഗുര്‍മീതിന് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തല്‍
മാനഭംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് റിപ്പോര്‍ട്ട് .ഗുര്‍മീതിനൊപ്പം സുനരിയ ജയിലില്‍ കഴിഞ്ഞ രാഹുല്‍ ജെയ്‌നാണ് വെളിപ്പെടുത്തല്‍ നടത്തിയത് .മറ്റു തടവുകാരോടെ പെരുമാറുന്നതുപോലെയല്ല ആള്‍ദൈവത്തോടെന്ന് രാഹുല്‍ പറയുന്നു.

ഗുര്‍മീതിനെ ആരും കാണാറില്ല.പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് മറ്റാര്‍ക്കും പ്രവേശനമില്ല.ഗുര്‍മീത് പുറത്തിറങ്ങിയാല്‍ മറ്റ് തടവുകാരെ സെല്ലിനുള്ളില്‍ പൂട്ടിയിടും.പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി കാന്റിനിലേക്ക് പോകുകയാണ് ഗുര്‍മീത് ചെയ്യുക.

മറ്റ് തടവുകാര്‍ക്ക് സ്വന്തമായി സഞ്ചരിക്കാന്‍ പോലും അനുവാദമില്ല.അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്നു.ഗുര്‍മീത് ജയിലില്‍ ജോലി ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല .മണിക്കൂറുകളോളം സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends