ജയിലിലെ ആഹാരമൊന്നും ഗുര്‍മീതിന് വേണ്ട: പുറത്തുനിന്ന് രുചിയേറിയ ഭക്ഷണം, ജയിലില്‍ വിഐപി പരിഗണന

ജയിലിലെ ആഹാരമൊന്നും ഗുര്‍മീതിന് വേണ്ട: പുറത്തുനിന്ന് രുചിയേറിയ ഭക്ഷണം, ജയിലില്‍ വിഐപി പരിഗണന

റോത്തക്: ആള്‍ദൈവം ഗൂര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ വിഐപി പരിഗണന. ജയിലിലെ ഭക്ഷണമൊന്നും ഗുര്‍മീതിന് വേണ്ട. പുറത്തുനിന്ന് നല്ല രുചിയേറിയ ഭക്ഷണമാണ് ജയിലില്‍ എത്തുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗുര്‍മീതിനെ കാണാന്‍ സാദിക്കും. സംഭവത്തിനെതിരെ മറ്റ് തടവുകാരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.


ജയിലിലെ തടവുകാര്‍ക്ക് 20 മിനിറ്റാണ് പരമാവധി സന്ദര്‍ശന സമയം. എന്നാല്‍ ഗുര്‍മീതിന് രണ്ട് മണിക്കൂര്‍ വരെ സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിക്കാറുണ്ടെന്ന് തടവുകാരനായ രാഹുല്‍ ജെയ്ന്‍ പറഞ്ഞു. ഗുര്‍മീത് കാരണം മറ്റ് തടവുകാര്‍ക്ക് ജയിലില്‍ സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ ജെയ്ന്‍ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.


പ്രത്യേക വാഹനത്തില്‍ ജയിലിന് പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് ഗുര്‍മീതിന് നല്‍കുന്നത്. ഇതേ ജയിലില്‍ തന്നെയാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് തടവുകാര്‍ ഇയാളെ കണ്ടിട്ടില്ല. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് സമീപത്തേക്ക് മറ്റ് തടവുകാര്‍ക്ക് പോകാന്‍ അനുമതിയില്ല. ഇയാള്‍ പുറത്തിറങ്ങുന്ന സമയത്ത് മറ്റ് മുഴുവന്‍ തടവകാരെയും സെല്ലുകളില്‍ അടയ്ക്കുമെന്നും ജെയ്ന്‍ വെളിപ്പെടുത്തി.


Other News in this category4malayalees Recommends