രണ്ടു മാസം കൊണ്ട് നാല്‍പത്ത് അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്കില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 1.5 കോടി

രണ്ടു മാസം കൊണ്ട് നാല്‍പത്ത് അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്കില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 1.5 കോടി
മുംബൈ പോലീസിനെ ഞെട്ടിച്ച് മോഷ്ടാക്കള്‍ .40 അടി നീളമുള്ള തുരങ്കമുണ്ടാക്കി ഒരു ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ മുപ്പതോളം ലോക്കറുകള്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു.ഒന്നര കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് കണക്ക് .ബാങ്ക് സ്ഥിതി ചെയ്യുന്ന ഭക്തി റെസിഡന്‍സ് എന്ന കെട്ടിടത്തില്‍ മറ്റൊരു മുറിയെടുത്താണ് മോഷണം.കെട്ടിടത്തിന്റെ ഏഴാം നമ്പര്‍ മുറി എടുത്ത മോഷ്ടാക്കള്‍ അവിടെ സ്‌റ്റോര്‍ തുടങ്ങി.ഈ മുറിയില്‍ നിന്ന് അഞ്ചടി താഴ്ചയില്‍ കുഴിയെടുത്ത ശേഷം തൊട്ടടുത്ത കടമുറിയുടെ അടിയിലൂടെ 30 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി മോഷണം നടത്തുകയായിരുന്നു.

തുരങ്കം നിര്‍മ്മിച്ചത് ആരും കണ്ടില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ് .അവശിഷ്ടങ്ങള്‍ രാത്രി കൊണ്ട് കളയുകയാണ് ചെയ്തത് .തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.ശനിയും ഞായറും ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കറുകള്‍ തകര്‍ത്തെന്നാണ് പോലീസ് കരുതുന്നത് .കടമുറി വാടകയ്‌ക്കെടുത്തവര്‍ തുടക്കം മുതലേ പണി തുടങ്ങി.കെട്ടിടത്തിന് പുറത്തെ ഒരു സിസിടിവി മാത്രമുള്ളൂ.മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്ത ബാലാജി സ്‌റ്റോറിന്റെ ദൃശ്യം ഇതില്‍ വ്യക്തമല്ല .

Other News in this category4malayalees Recommends