ഹാദിയയെ കാണുന്നതില്‍ വിലക്ക്: വനിതാ കമ്മീഷന്‍ അധ്യക്ഷയെ പ്രവേശിപ്പിച്ചില്ല, പിതാവിന് ഇഷ്ടമുള്ളവരെ മാത്രം അനുവദിക്കും

ഹാദിയയെ കാണുന്നതില്‍ വിലക്ക്: വനിതാ കമ്മീഷന്‍ അധ്യക്ഷയെ പ്രവേശിപ്പിച്ചില്ല, പിതാവിന് ഇഷ്ടമുള്ളവരെ മാത്രം അനുവദിക്കും
ഹാദിയയെ കാണണമെങ്കില്‍ അച്ഛന്റെ അനുവാദം വേണം. പിതാവിന് ഇഷ്ടപ്പെട്ട ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശന വിവരം അറിയിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് പിതാവ് അനിഷ്ടം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസിനോട് കമ്മീഷന്‍ അധ്യക്ഷ റിപോര്‍ട്ട് ആവശ്യപ്പെട്ടു. പിതാവിന് ഇഷ്ടമുള്ളവര്‍ മാത്രം അഖില ഹാദിയയെ സന്ദര്‍ശിച്ചാല്‍ മതിയെന്ന നിലപാട് തുടരുന്നത് ശരിയല്ലെന്നും സുപ്രീംകോടതിയില്‍ യുവതിയെ ഹാജരാക്കുന്ന തീയതിക്കു ശേഷവും ഈ സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നും ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് കമ്മീഷന്‍ അധ്യക്ഷ അഖില ഹാദിയയെ കാണാന്‍ നിശ്ചയിച്ചിരുന്നത്. യുവതി വീട്ടില്‍ സുരക്ഷിതയാണെന്ന് ദേശീയ കമ്മീഷന്‍ അധ്യക്ഷ പറയുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ ഫലപ്രദമാണെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പുറത്തുള്ളവരുമായി സഹവസിക്കുന്നതില്‍ നിയന്ത്രണമുള്ള യുവതി വീട്ടില്‍ സന്തോഷവതിയാണെന്ന് കരുതാനാവില്ല.


Other News in this category4malayalees Recommends