എസ്.ബി അലുംമ്‌നി പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ സ്വീകരിച്ചു

എസ്.ബി അലുംമ്‌നി പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ സ്വീകരിച്ചു
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 2017ല ഹൈസ്‌കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. അപേക്ഷാര്‍ത്ഥികള്‍ 2017ല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം.


ജി.പി.എ, എ.സി.ടി സ്‌കോറുകള്‍, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിര്‍ണ്ണയം നടത്തുക. കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.


അംഗങ്ങളുടെ മക്കളായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാര ജേതാക്കള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും പ്രശസ്തപത്രവും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കുന്നു. അപേക്ഷകള്‍ താഴെപ്പറയുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുക.


ഷാജി കൈലാത്ത് shajijoseph65@yahoo.com (224 715 6736), ഷീബാ ഫ്രാന്‍സീസ് francissheeba77@gmail.com (847 924 1632), ജോളി കുഞ്ചേറിയ jollykuncheria@yahoo.com (847 226 1280).


ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

Other News in this category4malayalees Recommends