പിണറായിയ്‌ക്കെതിരെ ശബ്ദിച്ചാല്‍ നേരിട്ട് മറുപടി തരും; അഡ്വ ജയശങ്കറിന് എംഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭീഷണി ചാനല്‍ ചര്‍ച്ചയില്‍

പിണറായിയ്‌ക്കെതിരെ ശബ്ദിച്ചാല്‍ നേരിട്ട് മറുപടി തരും; അഡ്വ ജയശങ്കറിന് എംഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭീഷണി ചാനല്‍ ചര്‍ച്ചയില്‍
ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വ ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എ എന്‍ ഷംസീര്‍ .പിണറായിയ്‌ക്കെതിരെ ശബ്ദിച്ചാല്‍ നേരിട്ട് മറുപടി തരുമെന്നാണ് ഭീഷണി .ചാനലിന്റെ ചര്‍ച്ചാ വേളയിലാണ് ഷംസീര്‍ രോഷാകുലനായത്.ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി.

പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് അഡ്വ. ജയശങ്കര്‍. ഇദ്ദേഹം ആദ്യം പിണറായിയെ മുഖ്യമന്ത്രിയാക്കില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷെ ജനങ്ങള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കി. പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനും തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടെ നേരിടാന്‍ അദ്ദേഹം തയ്യാറാവണം. രാത്രി എട്ടുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ടിവിക്കകത്ത് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ട്.'

വ്യക്തിപരമായി ആക്ഷേപിച്ചു പോയാല്‍ വ്യക്തിപരമായി നേരിടേണ്ടിവരുമെന്ന് ഷംസീര്‍ ജയശങ്കറിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് .ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചിട്ടും ഷംസീറിനെ ശാന്തനാക്കാനാകുന്നുണ്ടായിരുന്നുില്ല.

Other News in this category4malayalees Recommends