ഓട്ടോയില്‍ മറന്നുവച്ച രണ്ടുലക്ഷത്തിന്റെ മുതല്‍ രാത്രിയില്‍ വീട് കണ്ടെത്തി ഓട്ടോക്കാരന്‍ തിരിച്ചേല്‍പ്പിച്ചു മാതൃക കാട്ടി

ഓട്ടോയില്‍ മറന്നുവച്ച രണ്ടുലക്ഷത്തിന്റെ മുതല്‍ രാത്രിയില്‍ വീട് കണ്ടെത്തി ഓട്ടോക്കാരന്‍ തിരിച്ചേല്‍പ്പിച്ചു മാതൃക കാട്ടി
രാത്രി യാത്രയ്ക്കിടെ ഓട്ടോയില്‍ മറന്നുവച്ച മൊബൈലും പണവും സ്വര്‍ണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തിന്റെ മുതല്‍ അടങ്ങിയ ബാഗ് യാത്രക്കാരന്റെ വീണ്ട് തേടി കണ്ടെത്തി ഓട്ടോക്കാരന്‍ തിരിച്ചുനല്‍കി.തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോക്കാരന്‍ വിജേഷാണ് മാതൃക കാട്ടിയത് .തിരുവല്ലയില്‍ നിന്ന് ഓട്ടോയില്‍ കയറിയ മാന്നാര്‍ സ്വദേശി കുരട്ടിക്കാട് അഞ്ജുഭവനിലെ കെ ഗോപാലകൃഷ്ണന്റെ ട്രോളി ബാഗാണ് വീട് അന്വേഷിച്ച് കണ്ടെത്തി തിരിച്ചുനല്‍കിയത് .ചൊവ്വാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് പോയത് .250 രൂപ കൂലിയും നല്‍കി.എന്നാല്‍ ബാഗ് വാഹനത്തില്‍ വച്ചു മറന്നുപോകുകയായിരുന്നു.

ഓട്ടോക്കാരന്‍ പിന്നീട് ബാഗ് കണ്ടെത്തിയതോടെ ഇതു മടക്കി നല്‍കാന്‍ വീടന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.ചെറിയൊരു ഓര്‍മ്മയുണ്ടായിരുന്നുള്ളൂ..അതിനാല്‍ കുറച്ച് കഷ്ടപ്പെട്ടാണ് ഡ്രൈവര്‍ വീട് കണ്ടെത്തിയത് .തന്റെ വിലയേറിയ സാധനങ്ങള്‍ തിരിച്ചുനല്‍കിയ സത്യസന്ധ്യതയ്ക്ക് ഡ്രൈവറോട് യാത്രക്കാരന്‍ നന്ദി അറിയിച്ചു.സമ്മാനങ്ങളും നല്‍കിയാണ് വിട്ടയച്ചത് .

Other News in this category4malayalees Recommends