ചാണ്ടിയുടെ രാജി പ്രശ്‌നത്തില്‍ ഇടതുപക്ഷത്തില്‍ തമ്മിലടി ; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ വിട്ടുനിന്നു

ചാണ്ടിയുടെ രാജി പ്രശ്‌നത്തില്‍ ഇടതുപക്ഷത്തില്‍ തമ്മിലടി ; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ വിട്ടുനിന്നു
മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഗതാഗത മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

ചാണ്ടിയുടെ രാജിയല്ലാതെ വേറെ ഒരു വിട്ടു വീഴ്ചയുമില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതുമുന്നണിയില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ചാണ്ടി വിഷയത്തില്‍ നേരിടുന്നത്. തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി അനാവശ്യമായി സമയം നല്‍കുകയാണെന്നും രാജിയില്ലാതെ ഇനിയും മറ്റൊരു പോംവഴിയില്ലെന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്.

മന്ത്രി സഭാ യോഗത്തില്‍ പങ്കെടുക്കാതെ സെക്രട്ടറിയേറ്റില്‍ തന്നെ റവന്യു മന്ത്രിയുടെ ഓഫീസിലാണിപ്പോള്‍ സിപിഐ മന്ത്രിമാരുന്നള്ളത്. സിപിഐ നേതാക്കളെല്ലാം തങ്ങള്‍ക്കുള്ള വിയോജിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.ചാണ്ടി രാജിവയ്ക്കാതെ അനുവദിക്കില്ലെന്ന് നേതാക്കള്‍ തുറന്നടിച്ചുകഴിഞ്ഞു.

Other News in this category4malayalees Recommends