ശസ്ത്രക്രിയയ്ക്ക് വേണ്ടി മയക്കിയ യുവതി ഉണര്‍ന്നില്ല ; സ്വകാര്യ ആശുപത്രിയിലെ വീഴ്ച മൂലം ഒരു ജീവന്‍ കൂടി പൊലിഞ്ഞു

ശസ്ത്രക്രിയയ്ക്ക് വേണ്ടി മയക്കിയ യുവതി ഉണര്‍ന്നില്ല ; സ്വകാര്യ ആശുപത്രിയിലെ വീഴ്ച മൂലം ഒരു ജീവന്‍ കൂടി പൊലിഞ്ഞു
ശസ്ത്രക്രിയയ്ക്ക് വേണ്ടി മയക്കിയ യുവതി പിന്നീട് ഉണര്‍ന്നില്ല.കാലിലെ മുഴ നീക്കാനായി യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് .സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി മയക്കിയ യുവതിയ്ക്ക് പിന്നീട് ബോധം വീണില്ല.സംഭവം ഗുരുതരമായതോടെ ബന്ധുക്കള്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വാഴിച്ചല്‍ ചെട്ടിക്കുന്ന് റോഡരികത്ത് വീട്ടില്‍ ജയകുമാറിന്റെ ഭാര്യ സുഷമയാണ്(42) മരിച്ചത്.

കഴിഞ്ഞ ആഗസ്തിലാണ് സുഷമയെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായത് .ശസ്ത്രക്രിയയ്ക്ക് വേണ്ടി മയക്കിയതിനെ തുടര്‍ന്ന് ബോധം നഷ്ടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മരണ കാരണം ആശുപത്രിയുടെ പിഴവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.ആശുപത്രിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി.മൃതദേഹവുമായി നാട്ടുകാര്‍ കാരക്കോണം മെഡിക്കല്‍ കോളേജ് റോഡ് ഉപരോധിച്ചു.

Other News in this category4malayalees Recommends