ജയറാമിന്റേയും പാര്‍വതിയുടേയും പ്രണയം കണ്ടെത്തിയത് ശ്രീനിവാസന്‍ ; അതൊരു ' കണ്ടുപിടുത്തമായിരുന്നു'

ജയറാമിന്റേയും പാര്‍വതിയുടേയും പ്രണയം കണ്ടെത്തിയത് ശ്രീനിവാസന്‍ ; അതൊരു ' കണ്ടുപിടുത്തമായിരുന്നു'
നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് ജയറാമും പാര്‍വതിയും വിവാഹം കഴിക്കുന്നത്.92ല്‍ ആയിരുന്നു വിവാഹം.തങ്ങളുടെ പ്രണയം അതീവ രഹസ്യമായാണ് ഇരുവരും കൊണ്ടു നടന്നത്.എന്നാല്‍ ശ്രീനിവാസന്‍ കണ്ടെത്തുകയായിരുന്നു.ജയറാം തന്നെയാണ് ശ്രീനിവാസന്‍ ഇതു കണ്ടെത്തിയ കാര്യം ഫിലിം അവാര്‍ഡ് വേദിയില്‍ പറഞ്ഞത് .

ശ്രീനിവാസനും ജയറാമും നായകന്മാരായി അഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആ സത്യം പുറത്തു വന്നത്.ജയറാം, ശ്രീനിവാസന്‍, ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു തലയണമന്ത്രം. ചിത്രീകരണത്തിനിടെ സന്ത്യന്‍ അന്തിക്കാടായിരുന്നു ഇരുവരും പ്രണയത്തിലാണോ എന്നറിയാന്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചത്.

ശ്രിനിവാസന്റെ സംഭവം കണ്ടുപിടിക്കുകയായിരുന്നു.ഒരു ദിവസം ജയറാം ലൊക്കേഷനില്‍ ആദ്യം എത്തുന്നു. കുറച്ചു നേരം കഴിഞ്ഞ് പാര്‍വതിയും എത്തുന്നു. അപ്പോള്‍ തന്നെ ശ്രീനിവാസന്‍ സംഗതി വിളിച്ച് സത്യന്‍ അന്തിക്കാടിനെ അറിയിച്ചു. ആ ലൊക്കേഷനിലെ എല്ലാവരോടും തന്നെ ജയറാം സംസാരിച്ചിരുന്നു. എന്നാല്‍ പാര്‍വതിയോട് മാത്രം സംസാരിക്കില്ലായിരുന്നു. ഒരു ഗുഡ് മോര്‍ണിങ് പോലും പറഞ്ഞിരുന്നില്ല. ഇങ്ങനെയാണ് ശ്രീനിവാസന്‍ ഇരുവരുടെയും പ്രണയം കണ്ടെത്തിയതത്രെ.എന്തായാലും അന്ന് ശ്രീനിവാസന്‍ സിഐഡിയെ പോലെയായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Other News in this category4malayalees Recommends