ടോള്‍ പിരിവ് നടത്തുന്ന യുവാവിനെ മര്‍ദ്ദിച്ച് അബ്ദുറഹ്മാന്‍ എംഎല്‍എ ; ദൃശ്യങ്ങള്‍ പുറത്തുവന്നു

ടോള്‍ പിരിവ് നടത്തുന്ന യുവാവിനെ മര്‍ദ്ദിച്ച് അബ്ദുറഹ്മാന്‍ എംഎല്‍എ ; ദൃശ്യങ്ങള്‍ പുറത്തുവന്നു
ടോള്‍ പിരിവ് കേന്ദ്രത്തിലെ ജീവനക്കാരനെ അബ്ദുറഹ്മാന്‍ എംഎല്‍എ കഴുത്തിന് പിടിച്ച് തള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് .കഴിഞ്ഞ ദിവസം ദേവധാര്‍ മേല്‍പ്പാലത്തിലെ ടോള്‍ ബൂത്തിലാണ് സംഭവം.എംഎല്‍എ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമായി സംസാരിച്ച ജീവനക്കാരനെ കാറില്‍ നിന്നിറങ്ങി വന്ന എംഎല്‍എ കഴുത്തിന് പിടിച്ചു തള്ളുന്നതായാണ് ദൃശ്യം.

എംഎല്‍എ ബോര്‍ഡ് വയ്ക്കാത്ത കാറിലായിരുന്നു എംഎല്‍എയുടെ യാത്ര.കാര്‍ വരുന്നത് കണ്ട് ജീവനക്കാരില്‍ ഒരാള്‍ കൈ കാണിച്ച് നിര്‍ത്തുന്നതും ടോള്‍ പണത്തിനായി സമീപിക്കുന്നതും ദൃശ്യത്തില്‍ കാണാം.ഇതിനിടെ എംഎല്‍എ കാറില്‍ നിന്നിറങ്ങി ജീവനക്കാരന്റെ അടുത്തെത്തി പിന്‍കഴുത്തില്‍ പിടിച്ചത്.എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ മാറ്റി പ്രചരിക്കുകയാണെന്നാണ് എംഎല്‍എ പറയുന്നത് .

ടോള്‍ പിരിവ് കേന്ദ്രത്തില്‍ വാഹനം നിര്‍ത്തിയപ്പോള്‍ എംഎല്‍എ ആണെന്നറിഞ്ഞിട്ടും കാറിന് മുകളില്‍ അടിച്ചും അസഭ്യം പറഞ്ഞുമുള്ള ജീവനക്കാരന്റെ നടപടിയെ ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരനെ എംഎല്‍എ മര്‍ദ്ദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Other News in this category4malayalees Recommends