പത്തു മാസത്തിനിടെ കോഴിക്കോട് നടന്നത് എട്ട് ശൈശവ വിവാഹങ്ങള്‍ ; ലൈംഗീക അതിക്രമം 92 ; 23 പേരെ കാണാതായി

പത്തു മാസത്തിനിടെ കോഴിക്കോട് നടന്നത് എട്ട് ശൈശവ വിവാഹങ്ങള്‍ ; ലൈംഗീക അതിക്രമം 92 ; 23 പേരെ കാണാതായി
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ പത്തുമാസങ്ങളായി കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ .ആകെ 658 കേസുകളാണ് രേഖപ്പെടുത്തിയത് .ലൈംഗീക അതിക്രമത്തിന്റെ പേരില്‍ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് .എന്നാല്‍ നവംബറും ഡിസംബറും വരുമ്പോള്‍ വര്‍ദ്ധനയെന്ന് കണക്കു ചൂണ്ടി അധികൃതര്‍ പറയുന്നു.

എട്ടു ശൈശവ വിവാദങ്ങള്‍ നടന്നു.ശാരീരിക പീഡനം 86,മാനസിക പീഡനം 89 എന്നിവ റിപ്പോര്‍ട്ട് ചെയ്തു.ബാലഭിക്ഷാടനം പത്തും ഒരു ബാല വേലയും കണ്ടെത്തി.

23 പേരെയാണ് ജില്ലയില്‍ നിന്ന് ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ടുള്ളത് .

Other News in this category4malayalees Recommends