തോമസ് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്തില്ല ; തീരുമാനം എന്‍സിപി യോഗത്തിന് ശേഷം ; മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പിണറായി വിജയന്‍

തോമസ് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്തില്ല ; തീരുമാനം എന്‍സിപി യോഗത്തിന് ശേഷം ; മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പിണറായി വിജയന്‍
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭയില്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഇക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു.ഹൈക്കോടതി വിമര്‍ശനം വന്ന സാഹചര്യത്തില്‍ എന്‍സിപിയുടെ നേതൃത്വവുമായി സംസാരിച്ചു.തോമസ് ചാണ്ടിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനുമായി വിശദമായി ചര്‍ച്ച ചെയ്തു.പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഇതംഗീകരിച്ചു.ചര്‍ച്ച നടത്തി കാര്യങ്ങള്‍ എന്‍സിപി നേതൃത്വമറിയിക്കുമെന്ന് പിണറായി വ്യക്തമാക്കി.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തത് അസാധാരണ സംഭവമെന്ന് പിണറായി പറഞ്ഞു.യോഗത്തില്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ട് റവന്യൂമന്ത്രി കത്തു നല്‍കിയിരുന്നു.തോമസ് ചാണ്ടി പങ്കെടുത്താല്‍ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.ഇതില്‍ അതൃപ്തി അറിയിച്ചു പിണറായി .അസാധാരണ സംഭവമെന്നും സംഭവിക്കാന്‍ പാടില്ലാത്തതുമെന്ന് പിണറായി പറഞ്ഞു.

Other News in this category4malayalees Recommends