ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെ: ഐസിസില്‍ ചേര്‍ന്നതെന്തിനെന്ന് വെളിപ്പെടുത്തി യുവതിയും രംഗത്ത്

ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെ: ഐസിസില്‍ ചേര്‍ന്നതെന്തിനെന്ന് വെളിപ്പെടുത്തി യുവതിയും രംഗത്ത്
ഐസിസിന്റെ നരനായാട്ട് വ്യാപകമാകുകയാണ്. ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്നാണ് വിവരം. അതേസമയം, ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും.

ഐസിസ് ക്യാമ്പുകളിലുണ്ടായിരുന്ന 3000ത്തോളം യുവതികളും കുട്ടികളും ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഐസിസില്‍ ആകൃഷ്ടരായി വിവിധ രാജ്യങ്ങളില്‍ നിന്നും ഇറാഖിലേക്കെത്തിയിരുന്ന ഇവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് നിലവില്‍ ഇറാഖി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഈ 3000 പേരില്‍ 1750 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയത്.

ഐസിസ് ഭീകരരുടെ സന്തതികളായി ഈ യുവതികള്‍ക്ക് പിറന്ന കുട്ടികളെ മിക്ക രാജ്യങ്ങളും കടുത്ത ഭീഷണിയായിട്ടാണ് പരിഗണിച്ച് വരുന്നതെന്നാണ് ഇറാഖി മിനിസ്ട്രിയുടെ മുഖ്യ ഉപദേശകനായ ഡോ. വഹാബ് ആല്‍റ്റേ വെളിപ്പെടുത്തുന്നത്. ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് വരുന്നതിനെ മിക്കവരും അനുകൂലിക്കുന്നുമില്ല. അതത് രാജ്യങ്ങളില്‍ ഭാവിയില്‍ ഇവര്‍ ജിഹാദി തീവ്രവാദത്തിന്റെ വിത്തിടുമെന്നാണ് ഗവണ്‍മെന്റുകള്‍ ഭയക്കുന്നത്.

ഇവരെല്ലാം ഇപ്പോള്‍ മൊസൂളിനടുത്തുള്ള താല്‍ കെയ്ഫിലെ ജയിലില്‍ സുരക്ഷിതരായി കഴിയുകയാണ്. ഐസിസ് ക്യാമ്പില്‍ കഴിഞ്ഞിരുന്ന യുവതി പറയുന്നതിങ്ങനെ.ജര്‍മനിയില്‍ താന്‍ ബുര്‍ഖ ധരിച്ച് നടക്കുമ്‌ബോള്‍ എല്ലാവരും പരിഹസിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതെന്ന് യുവതി പറയുന്നു. ഇവിടെ തന്നെ ആരും കളിയാക്കിയിരുന്നില്ലെന്നും ഹാംബര്‍ഗുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു യുവതി വെളിപ്പെടുത്തുന്നു.Other News in this category4malayalees Recommends