സെയ്ഫ് കരീന ദമ്പതികളുടെ മകന്‍ തൈമൂറിന് ഒന്നാം പിറന്നാള്‍ സമ്മാനത്തിന്റെ വില ഒന്നരക്കോടി

സെയ്ഫ് കരീന ദമ്പതികളുടെ മകന്‍ തൈമൂറിന് ഒന്നാം പിറന്നാള്‍ സമ്മാനത്തിന്റെ വില ഒന്നരക്കോടി
സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമൂര്‍ അടുത്ത മാസമാണ് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് .പിറന്നാളിന് മുമ്പ് തന്നെ പിതാവിന്റെ വക കിടിലനൊരു സമ്മാനമാണ് തൈമൂറിന് കിട്ടിയിരിക്കുന്നത്. 1.30 കോടിയുടെ ജീപ്പാണ് ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന മകന് സെയ്ഫ് അലി ഖാന്‍ സമ്മാനമായി നല്‍കിയത്.താര ദമ്പതികള്‍ കുഞ്ഞുപിറക്കും മുമ്പ് നടത്തിയ ഒരുക്കങ്ങളിലെ ആഡംബരവും വലിയ വാര്‍ത്തയായിരുന്നു.ശിശുദിനത്തിലാണ് സെയ്ഫ് മകന് സമ്മാനം നല്‍കിയത്. ശിശുദിനത്തിന് മകന് കിടിലന്‍ സമ്മാനം നല്‍കുമെന്ന് സെയ്ഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെറി റെഡ് നിറത്തിലുള്ള ജീപ്പില്‍ ബേബി സീറ്റടക്കമാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാവുമെന്നാണ് സെയ്ഫ് പറയുന്നത്. ഇത് അവന് വേണ്ടിയാണെന്നും അവനെയും കൊണ്ട് പുതിയ വാഹനത്തില്‍ യാത്ര പോവുന്നതിന്റെ ആകാംഷയിലാണെന്നും സെയ്ഫ് പറയുന്നു.

Other News in this category4malayalees Recommends