ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു: വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചു, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു: വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചു, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍, ദിലീപ് ആ വ്യവസ്ഥകളൊക്കെ തെറ്റിച്ചെന്നാണ് സൂചന. ആലുവ പോലീസ് ക്ലബിലാണ് നടനെ ചോദ്യം ചെയ്യുന്നത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ തെറ്റിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യലെന്നും സൂചനയുണ്ട്.


Other News in this category4malayalees Recommends