ബ്രിസ്റ്റോൽ ആദ്രകലാ കേന്ദ്ര യുടെ നേതൃത്തത്തില്‍ നവംബര്‍ 25ന് നൃത്ത സന്ധ്യ; ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചുള്ള കലാപരിപാടിയില്‍ നിരവധി പ്രതിഭകള്‍ ചിലങ്കയണിയും; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും

ബ്രിസ്റ്റോൽ ആദ്രകലാ കേന്ദ്ര യുടെ നേതൃത്തത്തില്‍ നവംബര്‍ 25ന് നൃത്ത സന്ധ്യ; ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചുള്ള കലാപരിപാടിയില്‍ നിരവധി പ്രതിഭകള്‍ ചിലങ്കയണിയും; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും

ബ്രിസ്റ്റോളിലെ ആദ്രകലാ കേന്ദ്രയൂടെ നേതൃത്തത്തില്‍ ഈ വരുന്ന നവംബര്‍ 25ന് ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത സന്ധ്യ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുച്ചിപ്പുടി എന്ന ക്ലാസിക്കല്‍ ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി അരങ്ങേറുന്നത്. ഇതിന് പുറമെ മറ്റ് നൃത്തരൂപങ്ങളും വേദിയെ സമ്പന്നമാക്കുന്നതാണ്. പരിപാടിയില്‍ മുഖ്യാതിഥിയായി മലയാളസിനിമയിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ ശങ്കര്‍ പങ്കെടുക്കും.


അടുത്തിടെ കേരള സ്റ്റേറ്റ് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ നൃത്ത പ്രതിഭ കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യയായ സൗമ്യ വിപിന്‍ ആണ് ആദ്ര കലാ കേന്ദ്ര നടത്തുന്നത്. 2008മുതല്‍ ബ്രിസ്റ്റോളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ നൃത്ത വിദ്യാലയം നിരവധി പേരെ നൃത്ത രംഗത്തേക്ക് ചുവട് വയ്ക്കാന്‍ വിദ്യയിലൂടെ വഴികാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഈ കലാകേന്ദ്രയില്‍ ഇത്തരത്തിലുള്ള ഒരു നൃത്ത സന്ധ്യ നടത്തുന്നതെന്ന പ്രത്യേകതയുണ്ട്.

നൃത്തപഠനത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ കലാപ്രകടനങ്ങള്‍ കലാസന്ധ്യയോടനുബന്ധിച്ച് അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതായത് കഴിഞ്ഞ വര്‍ഷം നൃത്തം പഠിച്ചവര്‍ മുതല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നൃത്തം പഠിക്കുന്നവര്‍ വരെ വേദിയില്‍ തങ്ങളുടെ കലാനിപുണത പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.അന്നേ ദിവസം വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 7.30 വരെയായിരിക്കും നൃത്ത സന്ധ്യ അരങ്ങേറുന്നത്.

ഇതിനോടനുബന്ധിച്ച് റിഫ്രഷ്‌മെന്റ് സൗകര്യങ്ങളുമുണ്ടായിരിക്കും. ഈ പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ എല്ലാ കലാസ്‌നേഹികളെയും ക്ഷണിക്കുന്നതായി കലാകേന്ദ്ര ഭാരവാഹികള്‍ അറിയിക്കുന്നു.

കലയെ ഹൃദയത്തിലേറ്റുന്നവര്‍ കലാസന്ധ്യക്കെത്തി വളര്‍ന്ന് വരുന്ന കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു. പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാം. എന്നാല്‍ ഉറപ്പാക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ റിഫ്രെഷ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുള്ളൂ. ടിക്കറ്റുകള്‍ക്ക് അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വിപിന്‍ 07971917201 .

venue address

Patchway Community College

Hempton La, Bristol BS32 4AJ
Other News in this category4malayalees Recommends